കാര്‍ ട്രക്കിന്‍െറ പിന്നിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

ഖസീം: റിയാദ്-ഖസീം എക്സ്പ്രസ് റോഡിൽ ഹുസയ് മീസാനിനടുത്തുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ വെന്തുമരിച്ചു. യുവാക്കൾ സഞ്ചരിച്ച ഹുണ്ടായ് കാ൪ ട്രക്കിൻെറ പിൻഭാഗത്ത് ഇടിച്ചാണ് അപകടം. ഇവ൪ റൗളത്ത് സുദൈരിലേക്ക് പോകുകയായിരുന്നു. അപകടത്തിൽ കാ൪ പൂ൪ണമായും കത്തിനശിച്ചു. സിവിൽ ഡിഫൻസ് സ്ഥലത്തെത്തിയാണ് കാറിനുള്ളിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്ത്. മൃതദേഹങ്ങൾ സാദിഖ് ആശുപത്രി മോ൪ച്ചറിയിലേക്ക് മാറ്റി. റോഡ് സുരക്ഷ വിഭാഗവും പൊലീസും റെഡ്ക്രസൻറും സ്ഥലത്തെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.