സ്കൂള്‍ ആഘോഷത്തിനിടെ അപകടം പത്ത് വിദ്യാര്‍ഥിനികള്‍ക്ക് പരിക്കേറ്റു

ബുറൈദ: വനിത സ്കൂൾ ഓപൺഡേ ആഘോഷത്തിനിടെ കാറ്റ് നിറച്ച ഭീമൻ ബലൂൺ ഉപയോഗിച്ചുള്ള പ്രകടനത്തിനിടെ പത്ത് വിദ്യാ൪ഥിനികൾക്ക് പരിക്കേറ്റു. ബുറൈദ അൽ ഫായിസിയ്യയിലെ 42ാം നമ്പ൪ സ്കൂളിലാണ് സംഭവം. കുട്ടികൾ ഒരു ഭാഗത്ത് തിങ്ങിക്കൂടിയതിനാൽ ബലൂണിൻെറ ബാലൻസ് തെറ്റിയതാണ് അപകടത്തിന് കാരണം. ആറ് പേ൪ പ്രാഥമിക ചികൽസക്ക് ശേഷം ആശുപത്രി വിട്ടപ്പോൾ നാല് വിദ്യാ൪ഥിനികൾ കിങ് ഫഹദ് ആശുപത്രിയിൽ ചികിൽസിയിലാണ്. ഹായിലിലെ ബോയ്സ് സകൂളിലുണ്ടായ സമാനമായ അപകടത്തിൽ കഴിഞ്ഞ ദിവസം 25 വിദ്യാ൪ഥികൾക്ക് പരിക്കേറ്റിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.