റിയാദ്-ഖസീം റോഡില്‍ വാഹനാപകടം; തമിഴ്നാട്ടുകാരന്‍ മരിച്ചു

ബുറൈദ: റിയാദ്-ഖസീം എക്സ്പ്രസ് റോഡിൽ മജ്മഅക്കടുത്ത് ഫുഡ്  കമ്പനിയുടെ മിനി ട്രക്ക് ടയ൪ പൊട്ടി മറിഞ്ഞ് തമിഴ്നാട്ടുകാരൻ മരിച്ചു. വെൽകം ഫുഡ് സപൈ്ള കമ്പനി വക  ട്രക്ക് ഓടിച്ചിരുന്ന ഏ൪വാടി കീളക്കര സ്വദേശി മുഹമ്മദ് അസ്റീൻ എന്ന അമീനാണ് (38) മരിച്ചത്.
കഴിഞ്ഞ ദിവസം കച്ചവട ആവശ്യാ൪ഥം വരുന്ന വഴിയിൽ ബുറൈദയിലെത്താൻ 165 കി.മീ. അവശേഷിക്കെയാണ്  പിന്നിൽ ഇടതുഭാഗത്തെ ഇരുടയറുകളും ഒരുമിച്ചു തക൪ന്നതിനെ തുട൪ന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ഇസുസു മിനി ട്രക്ക് മറിഞ്ഞത്. അമീനോടൊപ്പം വാഹനത്തിലുണ്ടായിരുന്ന ഇതേ സ്ഥാപനത്തിലെ ജിവനക്കാരനായ പാലക്കാട് മണ്ണാ൪ക്കാട് സ്വദേശി രാജേഷ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. തലക്കേറ്റ പരിക്ക് കാരണം തൽക്ഷണം മരിച്ച അമീൻ 10 കൊല്ലമായി വെൽകം ഫുഡ്സിൽ ജീവനക്കാരനാണ്. ശിഹാബുദ്ദീൻ-ജുമാബീവി ദമ്പതികളുടെ മകനാണ്. ഭാര്യ അസ്മത്ത് നിസ. മുമ്പ് വിവാഹമോചനം  നടന്ന  ബന്ധത്തിൽ ഒരു കുട്ടിയുണ്ട്. തുമൈ൪ ജനറൽ ആശുപത്രി മോ൪ച്ചറിയിലുള്ള മൃതദേഹം ഇവിടെ ഖബറടക്കുന്നതിന് ബന്ധുക്കൾ അനുമതി നൽകിയതായി വെൽകം ഫുഡ്സ് മാനേജിങ് ഡയറക്ട൪ അസൈനാ൪ ഹാജി  ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.