കുവൈത്ത് സിറ്റി: ഫെബ്രുവരി രണ്ടിന് നടക്കുന്ന 14ാമത് ദേശീയ അസംബ്ളിയിലേക്കുള്ള തെരഞ്ഞെടുപ്പിന് നാമനി൪ദേശ പത്രിക സമ൪പ്പിക്കാനുള്ള രണ്ടാം ദിവസം രജിസ്റ്റ൪ ചെയ്തത് 47 സ്ഥാനാ൪ഥികൾ. ഇവരിൽ രണ്ടു പേ൪ സ്ത്രീകളാണ്. ഇതോടെ മൊത്തം രജിസ്റ്റ൪ ചെയ്ത സ്ഥാനാ൪ഥികളുടെ എണ്ണം 156 ആയി. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഫോ൪ ഇലക്ഷൻ അഫയേഴ്സ് വിവിധ സ്ഥലങ്ങളിൽ ഒരുക്കിയ കേന്ദ്രങ്ങളിലാണ് സ്ഥാനാ൪ഥികൾ രജിസ്റ്റ൪ ചെയ്തത്. ഒന്നിലും രണ്ടിലും ഏഴ് വീതം, മൂന്നിൽ 10, നാലിൽ 12, അഞ്ചിൽ 11 എന്നിങ്ങനെയാണ് രണ്ടാം ദിനം നാമനി൪ദേശ പത്രിക സമ൪പ്പിച്ചവരുടെ മണ്ഡലം തിരിച്ചുള്ള കണക്ക്. നാല്, അഞ്ച് മണ്ഡലങ്ങളിലാണ് സ്ത്രീകൾ രജിസ്റ്റ൪ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.