1300 കുപ്പി മദ്യവുമായി ഏഷ്യക്കാരന്‍ പിടിയില്‍

കുവൈത്ത് സിറ്റി: ഇറക്കുമതി ചെയ്ത 1300 കുപ്പി മദ്യവുമായി ഏഷ്യക്കാരനെ ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാ൪ട്ടുമെൻറ് അറസ്റ്റ് ചെയ്തു. ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്സ് അസിസ്റ്റൻറ് അണ്ട൪ സെക്രട്ടറി മേജ൪ ജനറൽ അഹ്മദ് അൽ അബ്ദുല്ല അൽ ഖലീഫ അസ്വബാഹിന് ലഭിച്ച രഹസ്യ വിവരത്തിൻെറ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്.
പബ്ളിക് പ്രോസിക്യൂഷനിൽനിന്ന് സെ൪ച്ച്, അറസ്റ്റ് വാറൻറുകളുമായി കബദ് മേഖലയിൽ ഇയാളുടെ താമസസ്ഥലത്തെത്തിയ ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാ൪ട്ടുമെൻറ് സംഘം കൈയോടെ പിടികൂടുകയായിരുന്നു. 1300 കുപ്പി മദ്യം ഇവിടെ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇയാളുടെ സഹായിക്കുവേണ്ടി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.