മലങ്കര ഹൈഡല്‍ പവര്‍ പ്ളാന്‍റ് നവീകരണ കരാര്‍ സ്വകാര്യ കമ്പനിക്ക്

കൊച്ചി: ഇടുക്കി ജില്ലയിലെ മലങ്കര ഡാമിനോട് ചേ൪ന്നുള്ള സ്മോൾ ഹൈഡൽ പവ൪ പ്ളാൻറിൻെറ (എസ്.എച്ച്.ഇ.പി) നിലവിലെ പ്രോഗ്രാമിക് ലോജിക് കൺട്രോള൪ (പി.എൽ.സി) നവീകരിക്കാൻ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന് നൽകിയ ഓ൪ഡ൪ സ്വകാര്യ സ്ഥാപനത്തിന് വേണ്ടി സംസ്ഥാന വൈദ്യുതി ബോ൪ഡ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി.കഴിഞ്ഞവ൪ഷം ജൂൺ മുതൽ തുട൪ച്ചയായി 10മാസം നീണ്ട സാങ്കേതിക ച൪ച്ചകൾക്കുശേഷം കെൽട്രോണിൻെറ അരൂ൪ യൂനിറ്റിന് നൽകിയ നി൪മാണാനുമതിയാണ് റദ്ദാക്കിയത്.ഇതിന് പിന്നിൽ വൈദ്യുതി ബോ൪ഡ് അംഗം ഉൾപ്പെടെ ഉന്നത൪ സ്വകാര്യ സ്ഥാപനത്തിന് വേണ്ടി ചരട് വലിച്ചുവെന്ന ആക്ഷേപം ശക്തമാണ്.


നവീകരണത്തിന് 52,67,156 ലക്ഷത്തിൻെറ സപൈ്ള ഓ൪ഡറും 3,30,900 ലക്ഷം രൂപയുടെ വ൪ക്ക് ഓ൪ഡറും നി൪മാണത്തിൻെറ സാങ്കേതിക രേഖകളും വൈദ്യുതി ബോ൪ഡ് കെൽട്രോണിന് നൽകിയിരുന്നു. ഇതേതുട൪ന്ന് ലക്ഷങ്ങൾ ചെലവഴിച്ച് നവീകരണത്തിനാവശ്യമായ ഉപകരണങ്ങൾ കെൽട്രോൺ വാങ്ങി.ബഹുരാഷ്ട്ര കമ്പനിയായ സ്നൈഡ൪ ഇലക്ട്രിക് ഇന്ത്യ ലിമിറ്റഡിൽ നിന്ന് 29 ലക്ഷത്തിൻെറ ഉപകരണങ്ങളാണ് കെൽട്രോൺ വാങ്ങിയത്. ഇതിന് പുറമെ പദ്ധതിക്കുവേണ്ടി മൂന്ന് കൺട്രോൾ പാനലുകളിൽ രണ്ടെണ്ണത്തിൻെറ നി൪മാണം പൂ൪ത്തിയാക്കി.ഒരെണ്ണത്തിൻെറ പണി 75 ശതമാനം പൂ൪ത്തിയാക്കി. ഇതിലൂടെ പത്ത് ലക്ഷത്തോളം നഷ്ടവും കെൽട്രോൺ നേരിട്ടു.തമിഴ്നാട് ഇലക്ട്രിസിറ്റി ബോ൪ഡിൻെറ തിരുമൂ൪ത്തി ജലവൈദ്യുതി പദ്ധതിയുടെ ഗവ൪ണ൪ കൺട്രോൾ സിസ്റ്റം (പി.എ.സി) മാസങ്ങൾക്ക് മുമ്പ് വിജയകരമായി പൂ൪ത്തിയാക്കിയ കെൽട്രോൺ ഇത് ചൂണ്ടിക്കാട്ടിയാണ്  വൈദ്യുതി ബോ൪ഡിൽ നിന്ന് പുതിയ ഓ൪ഡ൪ സമ്പാദിച്ചത്.


തിരുമൂ൪ത്തിയുടെയും മലങ്കരയുടെയും സംവിധാനങ്ങൾ ഒന്നുതന്നെയായിട്ടും കെൽട്രോണിന് സാങ്കേതിക പരിജ്ഞാനമില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് ഓ൪ഡ൪ റദ്ദാക്കിയതെന്നതും വിചിത്രമാണ്. സ്വകാര്യ സ്ഥാപനത്തിന് നി൪മാണ അനുമതി നൽകി വൻതുക കമീഷൻ ഇനത്തിൽ തരപ്പെടുത്താനും ഇതിനിടെ നീക്കം നടന്നുവത്രേ. കെൽട്രോണിൻെറ പരിചയ സമ്പന്നത വിലയിരുത്താൻ ബോ൪ഡ് ടെക്നിക്കൽ കമ്മിറ്റിയെ ചുമതലപ്പെടുത്തിയ ശേഷമായിരുന്നു കരാ൪ നൽകിയത്.എന്നാൽ,ഓ൪ഡറും വ൪ക്ക് ഓ൪ഡറും നൽകിയ ശേഷം കെൽട്രോണിന് സാങ്കേതിക പരിജ്ഞാനമില്ളെന്ന് ചൂണ്ടിക്കാട്ടി ഓ൪ഡ൪ റദ്ദാക്കിയതിനെതിരെ കെൽട്രോണിലെ മൂന്ന് യൂനിയനുകൾ മുഖ്യമന്ത്രിക്കും വ്യവസായമന്ത്രിക്കും കേന്ദ്ര ഊ൪ജമന്ത്രിക്കും പരാതി നൽകി.


കോസല൪ എന്ന ആസ്ട്രേലിയൻ കമ്പനി മലങ്കരയിൽ സ്ഥാപിച്ച യന്ത്രങ്ങളെക്കുറിച്ച് കെൽട്രോണിന് അറിവില്ളെന്നാണ് കെ.എസ്.ഇ.ബി ഇപ്പോൾ ഇതിന് പറയുന്ന ന്യായം.തമിഴ്നാട്ടിലെ തിരുമൂ൪ത്തി പ്രോജക്ടിന് യന്ത്രസാമഗ്രികൾ സ്ഥാപിച്ച കോസല൪ കമ്പനി തന്നെയാണ് മലങ്കര ഹൈഡ്രൽ പവ൪ പ്ളാൻറിൻെറ ഉപകരണങ്ങളും സ്ഥാപിച്ചത്.എന്നാൽ, കോസല൪ എന്ന കമ്പനിയുടെ ഉപകരണത്തെക്കുറിച്ച് അറിവുള്ള സ്വകാര്യ കമ്പനി ഏതാണെന്ന് വ്യക്തമാക്കണമെന്ന് യൂനിയനുകൾ ആവശ്യപ്പെട്ടിട്ടുണ്ട്.കരാ൪ നൽകിയ ഉടൻ സാങ്കേതിക രേഖകളും ഡിസൈനും  കംബോണൻറ് സ്പെസിഫിക്കേഷൻ ഉൾപ്പെടെയുള്ള നടപടികളും പൂ൪ത്തിയാക്കിയശേഷമാണ് ഓ൪ഡ൪ റദ്ദാക്കിയത്.


രണ്ട് പൊതുമേഖലാ സ്ഥാപനങ്ങൾ തമ്മിൽ കരാ൪ ഉണ്ടാക്കുന്നതിൽ ഉപരി പരസ്പര ധാരണയാണ് ആവശ്യമെന്നും ഈ ജോലിക്കായി കെൽട്രോൺ ഉപകരണങ്ങൾ വാങ്ങിയ ഇനത്തിൽ ചെലവഴിച്ച 29 ലക്ഷം മടക്കി നൽകണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഉണ്ട്. ഇതിനായി കെൽട്രോൺ നി൪മിച്ച കൺ ട്രോൾ പാനലുകൾ ആക്രി വിലയ്ക്ക് വിൽക്കേണ്ടി വന്നാൽ അതിൻെറ ഉത്തരവാദിത്തം സംസ്ഥാന സ൪ക്കാറിനാണെന്നും യൂനിയനുകൾ മുന്നറിയിപ്പ് നൽകി.ഇന്ത്യയിലെ എല്ലാ വൈദ്യുതി ബോ൪ഡുകൾക്കും വേണ്ടി ഇതിനകം കെൽട്രോൺ 620 കോടിയുടെ പദ്ധതികളാണ് വിജയകരമായി പൂ൪ത്തിയാക്കിയത്.
രണ്ട് ന്യൂക്ളിയ൪ പ്രോസസ് പ്ളാൻറിന് വേണ്ടിയും കേന്ദ്ര സ൪ക്കാ൪ സ്ഥാപനമായ ഫ്ള്യൂയിഡ് കൺട്രോൾ റിസ൪ച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് വേണ്ടിയും കെൽട്രോൺ നടത്തിയ നി൪മാണ ജോലികളുടെ രേഖകളും പരാതിക്കൊപ്പം മുഖ്യമന്ത്രിക്ക് സമ൪പ്പിച്ചിട്ടുണ്ട്.


സാങ്കേതിക പരിജ്ഞാനം ഏറെ ഉണ്ടായിട്ടും കെൽട്രോണിനെ അവഗണിച്ച നടപടിയെക്കുറിച്ച് സ൪ക്കാ൪ തലത്തിൽ അന്വേഷണം വേണമെന്നും യൂനിയനുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. കടുത്ത പ്രതിസന്ധി നേരിടുന്ന പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനെ സഹായിക്കാൻ മറ്റൊരു പൊതുമേഖലാ സ്ഥാപനമായ വൈദ്യുതി ബോ൪ഡിന് ബാധ്യത ഉണ്ടായിട്ടും സ്വകാര്യ സ്ഥാപനത്തിന് നൽകാൻ വേണ്ടി ഓ൪ഡ൪ റദ്ദാക്കിയത് പുനഃപരിശോധിക്കണമെന്നാണ് കെൽട്രോണിൻെറ ആവശ്യം. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.