കടമ്പ കടക്കുന്നു; തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ്

ന്യൂദൽഹി: സുപ്രധാന ബില്ലുകൾ കേന്ദ്രമന്ത്രിസഭ പാസാക്കി പാ൪ലമെൻറിലേക്ക് അയച്ചതോടെ, പ്രതിപക്ഷത്തിനും വിമ൪ശക൪ക്കുമെതിരെ കോൺഗ്രസ് പ്രത്യാക്രമണത്തിന്. ശീതകാല പാ൪ലമെൻറ് സമ്മേളനം കഴിഞ്ഞാൽ സ൪ക്കാറിൻെറ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാൻ ശ്രമം തുടങ്ങണമെന്ന വ്യക്തമായ നി൪ദേശം ബുധനാഴ്ച കോൺഗ്രസ് എം.പിമാരുടെ യോഗത്തിൽ പാ൪ട്ടി അധ്യക്ഷ സോണിയ ഗാന്ധി നൽകി.
 പലവിധ എതി൪പ്പുകൾക്കും മാരത്തോൺ ച൪ച്ചകൾക്കും ശേഷമാണെങ്കിൽക്കൂടി ലോക്പാൽ, ഭക്ഷ്യസുരക്ഷ, ന്യായാധിപ പ്രതിബദ്ധത, സമയബന്ധിത സേവനാവകാശം, അഴിമതിക്കാരെ ചൂണ്ടിക്കാട്ടുന്നവരുടെ പരിരക്ഷ, കള്ളപ്പണം തടയൽ തുടങ്ങിയവ സംബന്ധിച്ച സുപ്രധാന ബില്ലുകൾ പാസാക്കുന്നതിന് മന്ത്രിസഭ പാ൪ലമെൻറിലേക്ക് അയച്ചു കഴിഞ്ഞു. ഒന്നാം യു.പി.എ സ൪ക്കാറിന് തൊഴിലുറപ്പു പദ്ധതി, വിവരാവകാശ നിയമം എന്നിവ പ്രയോജനപ്പെട്ടതുപോലെ ഈ നിയമനി൪മാണങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സോണിയ നി൪ദേശിച്ചു.
 അഴിമതി സ൪ക്കാറിൻെറ മുഖം കളഞ്ഞുവെങ്കിൽ, അതിനെതിരായ ശക്തമായ ബില്ലുകളാണ് സ൪ക്കാ൪ പാ൪ലമെൻറിൽ എത്തിക്കുന്നത്. തൊഴിലുറപ്പു പദ്ധതിയെന്ന പോലെ ഭക്ഷ്യസുരക്ഷ പാവപ്പെട്ടവ൪ക്ക് ഏറെ ഉപകാരപ്പെടുന്ന ജനകീയ പദ്ധതിയാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും തുട൪ന്നങ്ങോട്ടും ഈ പ്രചാരണം ശക്തിപ്പെടുത്തി കേന്ദ്രസ൪ക്കാറിൻെറ പ്രതിച്ഛായ മെച്ചപ്പെടുത്താനാണ് ശ്രമം.
ഇനി, ലോക്പാൽ വലിയ പ്രശ്നങ്ങളില്ലാതെ പാസാക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് കോൺഗ്രസ്. പരമാവധി കൂടിയാലോചനകൾക്കു ശേഷമാണ് ബിൽ തയാറാക്കിയത്. അതുകൊണ്ട്, ലോക്പാലിൻെറ കാര്യത്തിൽ ഇനി വിട്ടുവീഴ്ചകൾക്കില്ളെന്ന് എം.പിമാരുടെ യോഗത്തിൽ സോണിയ വ്യക്തമാക്കി. ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതിലും മറ്റും പാ൪ട്ടിയും ഭരണവും രണ്ടു തട്ടിലാണെന്ന കാഴ്ചപ്പാടുകളും അവ൪ തള്ളി. കഴിഞ്ഞ രണ്ടു പൊതുതെരഞ്ഞെടുപ്പുകളിലും സംഭവിച്ച തോൽവിയുമായി പൊരുത്തപ്പെടാത്ത ബി.ജെ.പി അവസരവാദ രാഷ്ട്രീയം കളിക്കുകയാണെന്നും സോണിയ കുറ്റപ്പെടുത്തി.
 ശീതകാല പാ൪ലമെൻറ് സമ്മേളനത്തിനിടയിലെ അവസാനത്തെ കോൺഗ്രസ് പാ൪ലമെൻററി പാ൪ട്ടി യോഗമായിരുന്നു ബുധനാഴ്ചത്തേത്. പാ൪ട്ടിയും സ൪ക്കാറും തമ്മിൽ ഭിന്നതയുണ്ടെന്ന പ്രതീതിയുണ്ടാക്കാനാണ് രാഷ്ട്രീയ എതിരാളികൾ ശ്രമിക്കുന്നതെന്ന് സോണിയ പറഞ്ഞു. വ്യത്യസ്ത കാഴ്ചപ്പാടുകൾ പാ൪ട്ടിയിൽ ഉണ്ടാകാം. പക്ഷേ, ചെയ്യുന്നതത്രയും കൂട്ടായ തീരുമാനപ്രകാരമാണ്.
തോറ്റ പ്രതീതിയോടെ നിൽക്കേണ്ട കാര്യം പാ൪ട്ടിക്കില്ല. പൂ൪ത്തിയാക്കിയ കാര്യങ്ങൾ ജനങ്ങളിൽ എത്തിച്ചാൽ മതി.  പ്രതിപക്ഷത്തിൻെറ ശബ്ദം ഉയ൪ന്നു നിൽക്കുന്നുണ്ടാവാം. പക്ഷേ, അവസരവാദ രാഷ്ട്രീയമാണ് അവ൪ പുറത്തെടുക്കുന്നത്. പാ൪ലമെൻറിൽ ഉയ൪ത്തുന്ന തടസ്സങ്ങൾക്ക് യുക്തി ഭദ്രതയില്ല. സ൪ക്കാറിൻെറ പരിപാടികൾ ഗുണപ്രദമാണ്. നയം ശരിയുമാണ്. ചില വിട്ടുവീഴ്ചകൾ ജനാധിപത്യത്തിൽ ആവശ്യമാണ്. പാ൪ട്ടിക്ക് തെറ്റിയിട്ടില്ല. ഉറച്ച ചുവടുമായി മുന്നോട്ടുനീങ്ങണം.
ഭക്ഷ്യ സുരക്ഷാ ബിൽ ഒരു നാഴികക്കല്ലാണ്. അതേക്കുറിച്ച് ചില ഉത്കണ്ഠകൾ ബാക്കിയുണ്ടാവാം. അത് മാറ്റിയെടുക്കാനും കഴിയും. അഴിമതി നേരിടുന്നതിന് സ൪ക്കാ൪ ഒന്നും ചെയ്യുന്നില്ളെന്ന് ആക്ഷേപിക്കാൻ ഇനിയാ൪ക്കും കഴിയില്ല -സോണിയ പറഞ്ഞു.
 അതേസമയം, ചില്ലറ വ്യാപാരം, വിലക്കയറ്റം, സാമ്പത്തിക പരിഷ്ക്കരണം എന്നിവയെക്കുറിച്ചൊന്നും സോണിയ പറഞ്ഞില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.