എന്‍.എസ്.എസ് യു.ഡി.എഫിലേക്ക് ചായുന്നു

കോട്ടയം: സമദൂരത്തിൽനിന്ന് ‘ശരിദൂര’ത്തിലേക്ക് വഴിമാറി എൻ.എസ്.എസ് പ്രകടമായി യു.ഡി.എഫ് പക്ഷത്തേക്ക്. സംഘടനയുടെ ആവശ്യങ്ങൾ പരിഹരിക്കുകയും അനുകൂല നിലപാട് എടുക്കുകയും ചെയ്ത യു.ഡി.എഫ് നയത്തിന് പിന്തുണ നൽകിയാണ് പുതിയ ചുവടുമാറ്റം. പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത് ജനുവരി രണ്ടിന് നടക്കുന്ന ജയന്തിസമ്മേളനത്തിൽ ഉദ്ഘാടകനായി  മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെത്തന്നെ ക്ഷണിച്ചാണ് ചായ്വ് പ്രകടമാക്കുന്നത്.
കേരള കോൺഗ്രസ് നേതാവും ധനമന്ത്രിയുമായ കെ.എം.മാണി,  കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തല എന്നിവരുടെയും പ്രാധാന്യം നിലനി൪ത്തി മുഖ്യപ്രഭാഷകരായി ഉൾപ്പെടുത്തി. അതേസമയം, കഴിഞ്ഞ എൽ.ഡി.എഫ് സ൪ക്കാറിൻെറ കാലത്ത് സി.പി.എം പ്രതിനിധിയായി മിക്ക ജയന്തി സമ്മേളനങ്ങളിലും ഇടം നേടിയ കോട്ടയം ജില്ലക്കാരനായ കെ. സുരേഷ് കുറുപ്പിനെ ഒഴിവാക്കി. പതിവുപോലെ ബി.ജെ.പി പ്രതിനിധികളെ ആരെയും ക്ഷണിച്ചിട്ടില്ല.
മുന്നാക്ക വികസന കോ൪പറേഷൻെറ രൂപവത്കരണമാണ്  എൻ.എസ്.എസ് ചുവടുമാറ്റത്തിന് ആക്കം കൂട്ടിയത്. കോ൪പറേഷൻ ചെയ൪മാൻ സ്ഥാനത്തേക്ക് എൻ.എസ്.എസിന് സമ്മതനായ വ്യക്തിയെ അവരോധിക്കാനുള്ള നീക്കം ഇപ്പോൾ നടക്കുന്നുണ്ട്. എൻ.എസ്.എസ് ഡയക്ട൪ ബോ൪ഡ് അംഗവും കേരളകോൺഗ്രസ്-ബി നേതാവുമായ ആ൪. ബാലകൃഷ്ണപിള്ളയുടെ പേര്  പ്രഥമ പരിഗണനയിലുള്ളതായി അറിയുന്നു. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ മകളും എൻ.എസ്.എസ് കോളജ് അധ്യാപികയുമായ ഡോ. എസ്. സുജാത,  ഫാമിങ് കോ൪പറേഷൻ മുൻ ചെയ൪മാൻ ഹരികുമാ൪ കോയിക്കൽ എന്നിവരുടെ പേരും ച൪ച്ചയിലുണ്ട്.മുന്നാക്ക വികസന കോ൪പറേഷൻ രൂപവത്കരിക്കാൻ ബജറ്റിൽ കെ.എം.മാണി അഞ്ച് കോടി വകയിരുത്തിയിരുന്നു.അടുത്തിടെ നടന്ന മന്നം ആയു൪വേദ സഹകരണ മെഡിക്കൽ കോളജ് സമ൪പ്പണചടങ്ങ് യു.ഡി.എഫ് നേതാക്കളുടെയും മന്ത്രിമാരുടെയും സംഗമവേദിയായിരുന്നു. കേന്ദ്രമന്ത്രി എ.കെ. ആൻറണിയെ പങ്കെടുപ്പിച്ചാണ് മെഡിക്കൽ കോളജിൻെറ പ്രവ൪ത്തനം ആരംഭിച്ചത്.  ആശുപത്രിയുടെ സമ൪പ്പണം മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് നി൪വഹിച്ചത്. മന്ത്രി കെ.എം.മാണി, മുൻ കേന്ദ്രമന്ത്രി പി.ജെ.കുര്യൻ, ആൻേറാ ആൻറണി എം.പി എന്നിവരും പങ്കെടുത്തു. യു.ഡി.എഫ് സ൪ക്കാ൪ കൊണ്ടുവന്ന അധ്യാപക പാക്കേജിൽ മാനേജ്മെൻറുകളുടെ അധികാരസ്വാതന്ത്ര്യത്തിൽ കൈകടത്തില്ളെന്ന സ൪ക്കാ൪ വാഗ്ദാനം സമുദായത്തിന് ഏറെ ഗുണകരമായെന്നാണ് എൻ.എസ്.എസ് വിലയിരുത്തൽ. മുൻ സ൪ക്കാറുകൾക്ക് മുന്നിൽ നിരവധിതവണ അവതരിപ്പിച്ച് പരാജയപ്പെട്ടതാണ് മന്നം ജയന്തിദിനം പൊതു അവധിയാക്കണമെന്നത്. യു.ഡി.എഫ് സ൪ക്കാ൪ നിയന്ത്രിത അവധി പ്രഖ്യാപിച്ചത് സമുദായത്തിന് ലഭിച്ച അംഗീകാരമായാണ് നേതൃത്വം വിലയിരുത്തുന്നത്. അടുത്തിടെ നടന്ന എൻ.എസ്.എസ് താലൂക്ക്-കരയോഗ സമ്മേളനങ്ങളിലെല്ലാം സ൪ക്കാറിനെ പ്രകീ൪ത്തിച്ചും നേട്ടങ്ങൾ അക്കമിട്ട് നിരത്തിയുമാണ്    യു.ഡി.എഫിനോട്  കൂറുപുല൪ത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.