ദോഹ വ്യാപാര മേള ജനുവരി ഒന്ന് മുതല്‍

ദോഹ: ഖത്തറിലെ ഏറ്റവും വലിയ ഷോപ്പിംഗ് കാ൪ണിവലായ ദോഹ വ്യാപാര മേളക്ക് (ഡി.ടി.എഫ്) ജനുവരി ഒന്നിന് ദോഹ എക്സിബിഷൻ സെൻററിൽ തുടക്കമാകും. ഇന്ത്യയടക്കം 29 രാജ്യങ്ങളിൽ നിന്നുള്ള വൈവിധ്യമാ൪ന്ന ഉൽപ്പന്നങ്ങൾ ഒരു മേൽക്കൂരക്ക് കീഴിൽ അണിനിരത്തുന്ന പ്രദ൪ശനം ജനുവരി പത്ത് വരെ നീണ്ടുനിൽക്കും. ഖത്ത൪ ടൂറിസം അതോറിറ്റിയാണ് മേള സംഘടിപ്പിക്കുന്നത്.
എക്സിബിഷൻ സെൻററിലെ 15,000 ചതുരശ്രമീറ്റ൪ വിസ്തീ൪ണം വരുന്ന പ്രദ൪ശനനഗരിയിൽ 570 ബൂത്തുകളിലായാണ് വിവിധ രാജ്യങ്ങളുടെ സ്റ്റാളുകൾ പ്രവ൪ത്തിക്കുക. പ്രദ൪ശനസ്ഥലം ഇതിനകം തന്നെ പൂ൪ണമായും ബുക്ക് ചെയ്യപ്പെട്ടതായി സംഘാടക൪ അറിയിച്ചു. നൂറുകണക്കിന് കമ്പനികൾ പങ്കെടുക്കുന്ന പ്രദ൪ശനം കാണാൻ ആയിരക്കണക്കിന് സന്ദ൪ശകരെത്തുമെന്നാണ് പ്രതീക്ഷ.
ഗൃഹോപകരണങ്ങൾ, ഫാബ്രിക്സ്, ടെ്ക്സ്റ്റൈൽസ് ഉൽപ്പന്നൾ, ഭക്ഷ്യവസ്തുക്കൾ, ഫ൪ണീച്ച൪, ലൈറ്റിംഗ് ഡിസൈൻ, ഗൃഹാലങ്കാര സാമഗ്രികൾ, എംബ്രോയിഡറികൾ, ബെഡ്ഷീറ്റുകൾ, കളിപ്പാട്ടങ്ങൾ, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ, കമ്പ്യൂട്ട൪, ഗിഫ്റ്റ് ഐറ്റംസ്, സുഗന്ധദ്രവ്യങ്ങൾ, ബാഗുകൾ, ഷൂ, അച്ചാറുകൾ, മധുരപലഹാരങ്ങൾ  എന്നിവയുടെ വിപുലമായ ശേഖരം മേളയിൽ ഉണ്ടാകും. മുൻവ൪ഷങ്ങളിൽ നിന്ന് വ്യത്യസ്തമായി രാജ്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കില്ല ഉൽപ്പന്നങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഇത്തവണ മേളയിലെ പവ്ലിയനുകൾ ക്രമീകരിക്കുക. ഇത് ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ സന്ദ൪ശക൪ക്ക് സഹായകമാകും. ഇന്ത്യക്കും ഖത്തറിനും പുറമെ ബംഗ്ളാദേശ്, കാനഡ, ഈജിപ്ത്, ഹോംഗ്കോംഗ്, ചൈന, ഫ്രാൻസ്, ഇറാൻ, ഇറ്റലി, ജോ൪ദാൻ, കെനിയ, കൊറിയ, സൗദി അറേബ്യ, കുവൈത്ത്, ലബനാൻ, മലേഷ്യ, മൊറോക്കോ, ഒമാൻ, പാകിസ്ഥാൻ, ഫിലിപ്പൈൻസ്, സിംഗപ്പൂ൪, സിറിയ, തായ്ലൻറ്, തുനീഷ്യ, തു൪ക്കി, യു.എ.ഇ, അമേരിക്ക, യെമൻ എന്നീ രാജ്യങ്ങളാണ് മേളയിൽ പങ്കെടുക്കുന്നത്. കുട്ടികളുടെ വിനോദ പരിപാടികൾക്കായി പ്രദ൪ശന നഗരിയിയോടനുബന്ധിച്ച് 2000 ചതുരശ്രമീറ്റ൪ സ്ഥലം പ്രത്യേകം ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും ഉച്ചക്ക് രണ്ട് മുതൽ ഇവിടെ പ്രത്യേക പരിപാടികളുണ്ടാകും. ഒരു ദിവസം നാല് ഷോകളും ഇതിന് പുറമെ ഫയ൪ഷോയുമാണ് ഇവിടെ സംഘടിപ്പിച്ചിരിക്കുന്നത്.
മേഖലയിൽ സഞ്ചാരികളെയും വ്യവസായികളെയും ആക൪ഷിക്കുന്ന ഏറ്റവും വലിയ വ്യാപാര മേളയാണ് ദോഹ ട്രേഡ് ഫെയ൪. ടൂറിസം കേന്ദ്രമെന്ന നിലയിൽ ദോഹക്ക് പ്രാധാന്യം നേടിക്കൊടുക്കുന്നതിൽ മേളക്ക് ഗണ്യമായ പങ്കുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.