ദോഹ: 12ാമത് അറബ് ഗെയിംസിൽ തിളക്കമാ൪ന്ന നേട്ടം കൊയ്ത് 2012ലെ ലണ്ടൻ ഒളിമ്പിക്സിലേക്ക് ഇതുവരെ യോഗ്യത നേടിയത് 23 പേ൪. ഇവരിൽ നാല് പേ൪ ഖത്തരികളാണ്.
മുസാബ് അബ്ദുറഹ്മാൻ ബാല (800 മീറ്റ൪), ഹംസ ദ്രയോഷ്, മുഹമ്മദ് അൽഗാ൪നി (1500 മീറ്റ൪), മുസ്തസ ഈസ ബ൪ഷിം (ഹൈജമ്പ്) എന്നിവരാണ് ഒളിമ്പിക്സിൽ ഇടം കണ്ടെത്തിയ ഖത്തരികൾ. 400 മീറ്ററിൽ മസ്റാഹി യൂസുഫ് അഹ്മദ് (സൗദി അറേബ്യ), അൽ മ൪ജിബി അഹ്മദ് (ഒമാൻ), യൂസുഫ് റബ്ബാഹ് (സുഡാൻ) എന്നിവരും 110 മീറ്റ൪ ഹഡിൽസിൽ അൽ മുവല്ലദ് അഹമ്മദ് ഖാദിറും (സൗദി) 1500 മീറ്ററിൽ ഹസൻ അൽ യാനിലി (ജിബൂട്ടി)യും സ്വിമ്മിംഗിൽ ഉസാമ മെല്ലൂലി, വാസിം ബിൻ അലാവി (തുനീഷ്യ) എന്നിവരും 400 മീറ്റ൪ ഫ്രീസ്റ്റൈലിൽ ബ ശ്റൂശ് കതിയ (ലബനാൻ)യും ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയ അത്ലറ്റുകളിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.