ദേശീയദിന ക്വിസ് മല്‍സരം സംഘടിപ്പിച്ചു

ദോഹ: ഖത്ത൪ ദേശീയ ദിനത്തോടനുബന്ധിച്ച് ദോഹ അൽ മദ്റസ അൽ ഇസ്ലാമിയ്യ ക്വിസ് മൽസരം സംഘടിപ്പിച്ചു. ഖത്തറിന്‍്റെ ചരിത്രവും സംസ്കാരവും പൈതൃകവുമുൾപ്പെടുത്തി മദ്റസയിലെ മുതി൪ന്ന വിദ്യാ൪ഥികളുടെ കൂട്ടായ്മയായ മിസ്കിലെ അംഗങ്ങൾക്ക് വേണ്ടിയാണ് മൽസരം സംഘടിപ്പിച്ചത്.  പ്രാഥമിക റൗണ്ട് മൽസരത്തിൽ വിജയിച്ചവരെ ഉൾപ്പെടുത്തി നടത്തുന്ന ഫൈനൽ റൗണ്ട് ഈ മാസം 24 ശനിയാഴ്ച വൈകിട്ട്  3.30ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഉപപ്രധാനാധ്യാപകൻ മുഹമ്മദ് അസ്ലം ഉദ്ഘാടനം നി൪വഹിച്ച പരിപാടിയിൽ  ‘ഒരു ചുവട് മുന്നോട്ട്’ എന്ന വിഷയത്തിൽ നടന്ന പഠനക്ളാസ്  മുഹമ്മദ് യാസിൻ നയിച്ചു.  കബീ൪ ജമാൽ ക്വിസ് മൽസരം നിയന്ത്രിച്ചു. സൽമാൻ ഖിറാഅത്ത് നടത്തി. ഹാമിദ് ഹുസൈൻ അധ്യക്ഷത വഹിച്ചു. മിസ്ക് പ്രസിഡന്‍്റ് സുഹൈൽ അബ്ദുസ്സലാം സ്വാഗതം പറഞ്ഞു. അബ്ദുറഹ്മാൻ ചെറുവാടി സമാപന പ്രസംഗം നി൪വഹിച്ചു. അൽ മദ്റസ അൽ ഇസ്ലാമിയ്യ സംഘടിപ്പിച്ചിട്ടുള്ള ആറുമാസത്തെ  സിൽവ൪  ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിരുന്നു മൽസരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.