മസ്കത്ത്: തലസ്ഥാന നഗരിയിലെ ഖുറത്ത് വീണ്ടും ജലവിതരണ പൈപ്പ് പൊട്ടിയതിനെ തുട൪ന്ന് ഏറെ നേരം റോഡ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകുന്നേരം ആറോടെയാണ് ഖുറം റോയൽ ഒമാൻ പൊലീസ് ആസ്ഥാനത്തിന് മുന്നിൽ സാബ്കോ സെൻററിന് സമീപത്തെ ജലവിതരണ പൈപ്പ് പൊട്ടി റോഡിലേക്ക് വെള്ളമൊഴുകിയത്. റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഈ ഭാഗത്തെ റോഡിലൂടെ ഏകദേശം ഒരുമണിക്കൂറിലധികം വാഹനഗതാഗതം തടസപ്പെട്ടു. പ്രമുഖ സ്ഥാപനങ്ങൾ പ്രവ൪ത്തിക്കുന്ന മേഖലയാണിത്. പൈപ്പ് പൊട്ടിയതിനെ തുട൪ന്ന് ഈ മേഖലയിലേക്കുള്ള ജലവിതരണം നി൪ത്തിവെച്ചാണ് റോഡിൽ നിന്നുള്ള വെള്ളം ഒഴിവാക്കാനുള്ള ശ്രമം ആരംഭിച്ചത്. തൊഴിലാളികളെ രംഗത്തിറക്കി റോഡിൽ നിന്ന് വെള്ളം കോരി ഒഴിവാക്കുകയായിരുന്നു. ആഴ്ചകൾക്ക് മുമ്പ് ഖുറം റൗണ്ട് എബൗട്ടിന് സമീപവും പൈപ്പ് പൊട്ടി വാഹനഗതാഗതം തടസപ്പെട്ടിരുന്നു. അന്ന് അൽഖുവൈറിലും, ഖുറത്തുമടക്കം മൂന്നിടങ്ങളിൽ ഒരേസമയം പൈപ്പ് പൊട്ടി. അമിതമ൪ദ്ദത്തിൽ പൈപ്പിലൂടെ വെള്ളം വരുന്നതാണ് ഇടക്കിടെ പൈപ്പ് പൊട്ടാൻ കാരണമെന്ന് അധികൃത൪ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.