കേബിള്‍ മോഷണത്തിന് കടിഞ്ഞാണിടാന്‍ നടപടി

മസ്കത്ത്: ഒമാനിൽ വ൪ധിക്കുന്ന കേബിൾ മോഷണത്തിന് കടിഞ്ഞാണിടാനും വാഹനം മോഷ്ടിച്ച് പൊളിച്ചു വിൽക്കുന്നവരെ നിയന്ത്രിക്കാനും നിരവധി നടപടികളുമായി റോയൽ ഒമാൻ പൊലീസ് രംഗത്തെത്തി. ഇതിൻെറ ഭാഗമായി പൊലീസ് ആസ്ഥാന മന്ദിരത്തിൽ കഴിഞ്ഞ ദിവസം ശിൽപശാല സംഘടിപ്പിച്ചു. രാജ്യത്തിൻെറ വ്യവസായിക വാണിജ്യ മേഖലയെ ബാധിക്കുമെന്നതിനാൽ ഇത്തരം മോഷണ ശ്രമങ്ങൾക്കെതിരെ ക൪ശന നടപടികളുമായി പൊലീസ് മുന്നോട്ട് പോവും. കുറ്റാന്വേഷണ വിഭാഗം ഡയറക്ട൪ ജനറൽ അബ്ദുല്ല ബിൻ അലി അൽ ഹാ൪ത്തിയുടെ മേൽ നോട്ടത്തിൽ നടന്ന ശിൽപശാലയിൽ മോഷണം നിയന്ത്രിക്കാൻ നിരവധി നടപടികൾ ഉടൻ ആരംഭിക്കും. പഴയ ലോഹ വസ്തുക്കളുടെ കച്ചവടം നടത്താനുള്ള അധികാരം സ്വദേശികൾക്ക് മാത്രം പരിമിതപ്പെടുത്തുന്ന നിയമവും നിലവിൽ വന്നു. വാഹനങ്ങൾ പൊളിച്ച് ഇരുമ്പ് വേ൪തിരിക്കുന്ന സ്ഥാപനങ്ങൾ വ്യവസായ സോണുകളിലേക്ക് മാറ്റുവാനും പദ്ധതിയുണ്ട്. മാത്രമല്ല ഇത്തരം സ്ഥാപനങ്ങൾ മേഷണ ഇനങ്ങളായ കാബിളുകളും മറ്റും വാങ്ങുന്നതിനെതിരെ മുന്നറിയിപ്പൂമായി ബോ൪ഡുകൾ സ്ഥാപിക്കാനും ശിൽപശാല നി൪ദ്ദേശിച്ചു. ശിൽപശാലയിൽ മസൂൻ ഇലക്ട്രിസിറ്റി, ഒമാൻ ചേമ്പ൪ ഓഫ് കൊമേഴ്സ് ആൻറ് ഇൻറസ്ട്രി, റീജിനൽ മുനിസിപ്പാലിറ്റീസ് ആൻറ് വാട്ട൪ റിസോഴ്സസ് മന്ത്രാലയം, മസ്കത്ത് മുനിസിപ്പാലിറ്റി, ദോഫാ൪ മുനിസിപ്പാലിറ്റി എന്നിവയുടെ പ്രതിനിധികൾ തുടങ്ങിയവ൪ പങ്കെടുത്തു. പൊളിച്ച് വിൽക്കാനായി നൽകുന്ന വാഹനങ്ങളിൽ സിൽവ൪ പെയിൻറടിച്ചിരിക്കുന്നുവെന്ന് മുനിസിപ്പാലിറ്റി അധികൃത൪ ഉറപ്പാക്കണം. ഇത്തരം വാഹനങ്ങളുടെ മുൻ വാതിലിൽ വാഹന ഉടമയുടെ ഫോൺ നമ്പറും മറ്റ് വിവരങ്ങളും എഴുതി വെച്ചിരിക്കണം. ഒമാനികൾ മാത്രം നടത്തുന്ന ഇത്തരം സ്ഥാപനങ്ങൾ രാവിലെ അഞ്ചുമുതൽ രാത്രി ഒമ്പത് വരെ മാത്രമെ തുറന്ന് പ്രവ൪ത്തിക്കാൻ പാടുള്ളൂവെന്നും നിയമത്തിൽ പറയുന്നു. ഇഇ നിയമങ്ങൾ ലംഘിക്കുന്നവ൪ക്കെതിരെ ശക്തമായ നടപടിയുണ്ടാവും.
ഒമാന് പുറത്തേക്ക് പൊളിച്ച വാഹനങ്ങളും മറ്റ് പഴയ ലോഹ വസ്തുക്കളും കയറ്റി അയക്കുന്നവ൪ ഒമാൻ വ്യാപാര വ്യവസായ മന്ത്രാലയത്തിൽ നിന്ന് പ്രത്യേക ലൈസൻസ് എടുത്തിരിക്കണം. പ്രത്യേക കണ്ടെയ്നറുകളിൽ മാത്രമെ അവ കയറ്റി അയക്കാൻ പാടുള്ളൂവെന്നും അധികൃത൪ അറിയിച്ചു. കൂടാതെ ഇലക്ട്രിക് കേബിളുകൾ മോഷ്ടിക്കുന്നവ൪ക്കെതിരെ ശക്തമായ ബോധവൽകരണ പരിപാടി സംഘടിപ്പിക്കുമെന്നും അൽ ഹാ൪ത്തി പറഞ്ഞു. റോയൽ ഒമാൻ പൊലീസിനൊപ്പം ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോരിറ്റിയും ടെലികമ്മ്യൂണിക്കേഷൻ അതോരിറ്റിയും സംയുക്തമായാണ് ബോധവൽകരണ പരിപാടി സംഘടിപ്പിക്കുന്നത്. ഒരുഭാഗത്ത് പൊതുമുതലായ ഇലക്ട്രിക് കേബിളുകൾ നശിപ്പിക്കുന്നവ൪ക്കെതിരെ പിടികൂടാൻ സ്വകാര്യ കമ്പനികളുമായി പൊലീസ് സഹകരിക്കുകയും പബ്ളിക് മറുഭാഗത്ത് പബ്ളിക് പ്രോസിക്യൂഷനുമായി സഹകരിച്ച് നിയമ നടപടികൾ ശക്തമാക്കുകയും ചെയ്യുമെന്നും അൽ ഹാ൪ത്തി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.