സ്വകാര്യ മേഖലയില്‍ പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നു

മനാമ: സ്വകാര്യ മേഖലയിൽനിന്ന് പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാനുള്ള നടപടിക്രമങ്ങൾ പൂ൪ത്തിയായി വരുന്നതായി സ്വതന്ത്ര അന്വേഷണ സമിതി നി൪ദേശങ്ങൾ നടപ്പാക്കാനുള്ള ദേശീയ കമ്മിറ്റി അധികൃത൪ അറിയിച്ചു. അലി ബിൻ സാലിഹ് അസ്സാലിഹിൻെറ അധ്യക്ഷതയിൽ ചേ൪ന്ന കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
1723 ാം നമ്പ൪ നി൪ദേശം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സ൪ക്കാരുമായി കൂടിക്കാഴ്ച്ചകളും സംഭാഷണങ്ങളും നടത്തിയിരുന്നു. പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാരെ തിരിച്ചെടുക്കുന്നതിനും പുറത്താക്കിയ വിദ്യാ൪ഥികളെ തിരികെ പ്രവേശിപ്പിക്കുന്നതിനും പൊളിച്ചുകളഞ്ഞ അനധികൃത ആരാധനാലയങ്ങൾ പുന൪നി൪മിക്കുന്നതിനും സ്വതന്ത്രാന്വേഷണ സമിതി നി൪ദേശിച്ചിരുന്നു. സമിതി നി൪ദേശങ്ങൾ എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് ഹമദ് രാജാവ് നി൪ദേശിക്കുകയും ചെയ്തിരുന്നു. സമിതി തീരുമാനങ്ങൾ നടപ്പാക്കാൻ എല്ലാ സഹായവും നൽകുമെന്ന് സ൪ക്കാ൪ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുമേഖലയിലെ ജീവനക്കാരെ ജോലിയിൽ തിരിച്ചെടുക്കുന്ന നടപടി അടുത്ത മാസം ആരംഭിക്കുമെന്നാണ് കമ്മിറ്റി അറിയിച്ചിട്ടുള്ളത്. എന്നാൽ, വിധി പുറപ്പെടുവിച്ചിട്ടില്ലാത്ത കേസുകളിലെ പ്രതികളെ ഇതിൽ നിന്നൊഴിവാക്കും. നാല് ആരാധനാലയങ്ങൾ സ്ഥാപിക്കുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങൾ മുന്നോട്ട് പോകുന്നുണ്ട്. സ്വകാര്യ മേഖലയിലെ ജീവനക്കാരെ തിരിച്ചെടുക്കുന്ന വിഷയവും പുറത്താക്കിയ വിദ്യാ൪ഥികളെ തിരികെ പ്രവേശിപ്പിക്കുന്ന വിഷയവും അധികം താമസിയാതെ നടപ്പാക്കാനാണ് കമ്മിറ്റി തീരുമാനം. എന്നാൽ, ഇതിന് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളും കമ്പനികളുമായും ച൪ച്ച നടത്തുകയും  പൊതു അഭിപ്രായവും ജീവനക്കാരുടെ തൃപ്തിയും മാനിച്ച്  പിരിച്ചുവിടപ്പെട്ട അതേ സ്ഥാനങ്ങളിൽതന്നെ തിരികെ പ്രവേശിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. പിരിച്ചുവിടപ്പെട്ട ജീവനക്കാരുടെയും അവരുടെ മേലുള്ള കേസിനെക്കുറിച്ചും പിരിച്ചുവിടാനുണ്ടായ കാരണവും വിശദമാക്കുന്ന ലിസ്റ്റ് സ൪ക്കാരിൽനിന്നാവശ്യപ്പെടാൻ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
തെരഞ്ഞെടുക്കപ്പെട്ട ജഡ്ജിമാരും പബ്ളിക് പ്രോസിക്യൂട്ട൪മാരും ജയിലുകളിലും റിമാൻറ് സ്റ്റേഷനുകളിലും സന്ദ൪ശനം നടത്തുന്നതിനുള്ള നടപടി ക്രമങ്ങൾ പൂ൪ത്തിയായിട്ടുണ്ടെന്ന് കമ്മിറ്റി അറിയിച്ചു. പ്രതികളോട് മോശമായ രീതിയിൽ പെരുമാറാതിരിക്കാനും അവരെ മ൪ദിക്കാതിരിക്കാനും കോടതി-നിയമ മേഖലയിൽ ആവശ്യമായ പരിശീലനം നൽകുന്നതിന് നടപടി സ്വീകരിക്കാൻ കമ്മിറ്റി സ൪ക്കാരിനോടാവശ്യപ്പെട്ടു. പൊതു നിയമ മേഖലയിൽ വിശാലാ൪ഥത്തിലുള്ള പരിശീലനങ്ങൾ നടപ്പാക്കാനും സ൪ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചില നിയമങ്ങളിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ച് ഭേദഗതി വേണമെന്നുള്ള നി൪ദേശം പാ൪ലമെൻറിൽ ച൪ച്ച ചെയ്യുകയും പിന്നീട് നിയമ നി൪മാണം നടത്തുകയും ചെയ്യുമെന്നും അലി സാലിഹ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.