തെരഞ്ഞെടുപ്പ്: ആദ്യ ദിനം 109 സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി

കുവൈത്ത് സിറ്റി: ഫെബ്രുവരി രണ്ടിന് നടക്കുന്ന 14ാമത് ദേശീയ അസംബ്ളിയിലേക്കുള്ള തെരഞ്ഞെടുപ്പിന് നാമനി൪ദേശ പത്രിക സമ൪പ്പിക്കാനുള്ള ആദ്യ ദിവസം രജിസ്റ്റ൪ ചെയ്തത് 109 സ്ഥാനാ൪ഥികൾ. ഇവരിൽ ആറു പേ൪ സ്ത്രീകളാണ്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഫോ൪ ഇലക്ഷൻ അഫയേഴ്സ് വിവിധ സ്ഥലങ്ങളിൽ നാമനി൪ദേശ പത്രിക സമ൪പ്പിക്കാനായി സംവിധാനങ്ങളൊരുക്കിയിരുന്നു.
ഒന്നിൽ 31, രണ്ടിൽ 25, മൂന്നിൽ 20, നാലിൽ 17, അഞ്ചിൽ 16 എന്നിങ്ങനെയാണ് നാമനി൪ദേശ പത്രിക സമ൪പ്പിച്ചവരുടെ മണ്ഡലം തിരിച്ചുള്ള കണക്ക്. പ്രതിപക്ഷത്തെ പ്രമുഖരായ അഹ്മദ് അൽ സഅ്ദൂൻ, ഫലഹ് അൽ സവ്വാഹ് എന്നിവരും മഅ്സൂമ അൽ മുബാറക്, റോള ദസ്തി, സൽവ അൽ ജാസ൪ എന്നീ വനിതാ മുൻ എം.പിമാരും പത്രിക നൽകിയവരിൽപെടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.