അഴിമതിക്കാര്‍ക്ക് എതിരെ ‘അല്‍ ഖബസ്’ ദിനപത്രം

കുവൈത്ത് സിറ്റി: കണക്കിൽ കവിഞ്ഞ ഭീമമായ സംഖ്യകൾ ബാങ്ക് അക്കൗണ്ടിൽ കണ്ടെത്തിയ മുൻ എം.പിമാ൪ക്കെതിരെ ധീരമായ നിലപാടെടുക്കാൻ കുവൈത്തിലെ പ്രമുഖ അറബി ദിനപത്രം തീരുമാനിച്ചു. ഇക്കഴിഞ്ഞ ദിവസം പത്രത്തിൻെറ ഒന്നാം പേജിലാണ് തീരുമാനം പ്രഖ്യാപിച്ചുകൊണ്ടുള്ള അറിയിപ്പ് പ്രസിദ്ധീകരിച്ചത്.
കണക്കിൽ കവിഞ്ഞ സ്വത്ത് ബാങ്കിൽ കണ്ടെത്തിയതിനെ തുട൪ന്ന് പബ്ളിക് പ്രോസിക്യൂഷനുമുന്നിൽ ഹാജരായി ജാമ്യ സംഖ്യ അടച്ചു പുറത്തിറങ്ങിയ ശേഷം വീണ്ടും മത്സരിക്കാനൊരുങ്ങുന്ന എം.പിമാ൪ക്കെതിരെയാണ് പത്രം നിലപാട് പ്രഖ്യാപിച്ചത്.
ഇത്തരം സ്ഥാനാ൪ഥികളുടെ അറിയിപ്പുകളോ പ്രഖ്യാപനങ്ങളോ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഇവരുടെ എന്തെങ്കിലും വിവരങ്ങളോ പത്രം പ്രസിദ്ധീകരിക്കില്ളെന്നും ഇവ൪ നൽകുന്ന പരസ്യം സ്വീകരിക്കില്ളെന്നുമാണ് ‘അൽ ഖബസ്’ പത്രം പ്രഖ്യാപിച്ചത്.  ഇവ൪ക്കെതിരെ അന്തിമ വിധി വന്നിട്ടില്ല എന്നിരിക്കെ ഇവ൪ കുറ്റവാളികൾ ആണെന്ന് ഞങ്ങൾ പറയുന്നില്ല. അത് ശരിയുമല്ല. എന്നാലും ഉന്നത ജനാതിപത്യ മൂല്യവും മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിൻെറ അനുപേക്ഷണീയതയും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിൻെറ ആവശ്യകതയും സ൪വോപരി ഞങ്ങൾ മുറുകെപ്പിടിക്കുന്ന സത്യസന്ധമായ പത്രധ൪മ്മവുമാണ് ഇത്തരം തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്നും പത്രം കൂട്ടിച്ചേ൪ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.