മങ്കഫ്: വീടുകളിൽ ജോലിക്ക് പോകുന്ന ആന്ധ്ര സ്വദേശിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
മങ്കഫിൽ നാലാം നമ്പ൪ ബ്ളോക്കിൽ 29ാം നമ്പ൪ സ്ട്രീറ്റിലെ 59ാം നമ്പ൪ കെട്ടിടത്തിനു മുന്നിലാണ് ആന്ധ്രക്കാരിയെ ഇന്നലെ രാവിലെ 11 മണിയോടെ മരിച്ചുകിടക്കുന്ന നിലയിൽ പ്രദേശവാസികൾ കണ്ടെത്തിയത്.
മൊഴികളിലെ വൈരുധ്യവും സാഹചര്യത്തെളിവുകളുമാണ് സംഭവ ദിവസം ആത്മഹത്യയാണെന്ന നിലപാടിലായിരുന്ന പൊലീസിനെ അന്വേഷണം തുടങ്ങാൻ പ്രേരിപ്പിച്ചത്. ആറാം നിലയിലെ തൻെറ ഫ്ളാറ്റിൽനിന്ന് ചാടുകയായിരുന്നുവെന്ന് സ്ത്രീ ജോലിക്ക് പോകുന്ന വീട്ടിലെ ഈജിപ്തുകാരൻ പറഞ്ഞിരുന്നത്. എന്നാൽ, ഇതേ കെട്ടിടത്തിലെ സ്വദേശിയുടെ കാ൪ ഡ്രൈവ൪ പറഞ്ഞത് ഈജിപ്തുകാരനും കെട്ടിടത്തിലെ ഹാരിസുമായി സംസാരിച്ചുനിൽക്കുന്നതായി കണ്ട സ്ത്രീ തൊട്ടുപിന്നാലെ മരിച്ചുകിടക്കുന്നത് കണ്ടു എന്നാണ്. കൂടാതെ ഈജിപ്തുകാരൻെറ മൊഴിയിൽ തന്നെ ആദ്യം ആറാം നിലയിൽനിന്നും പിന്നീട് നാലാം നിലയിൽനിന്നും ചാടി എന്നുമാണ് പറയുന്നത്. തൻെറ മുറിയിൽനിന്ന് സ്വ൪ണം മോഷ്ടിച്ചത് കണ്ടുപിടിച്ചപ്പോൾ ചാടുകയായിരുന്നുവെന്നാണ് ഇയാളുടെ വാദം.
ആറാം നിലയിൽനിന്നോ നാലാം നിലയിൽനിന്നോ ചാടിയാൽ എത്താത്തയിടത്താണ് മൃതദേഹം കിടന്നിരുന്നതെന്നും മൃതദേഹത്തിൽ കാര്യമായ ചതവുകളോ രക്തമോ ഉണ്ടായിരുന്നില്ളെന്നതും സംശയമുണ൪ത്തുന്നു. മൃതദേഹം കിടന്നിരുന്ന ഭാഗമടക്കം കാണാവുന്ന കാമറ കെട്ടിടത്തിനകത്തുണ്ട്. എന്നാൽ, ഈ ഭാഗങ്ങളൊന്നും കാമറയിൽ പതിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.