മരുഭൂമിയില്‍ പച്ചപ്പ് കിനാവ് കാണുന്നവര്‍ക്ക് പൂക്കോയ തങ്ങളുടെ തോട്ടത്തിലേക്ക് സ്വാഗതം

യാമ്പു: മരുഭൂമിയിലെ വിരസമായ ജീവിതാനുഭവങ്ങൾക്കിടയിലും മനസിൽ കുളിരു പെയ്യിക്കുന്നതിന് ജൻമനാടിൻെറ വശ്യ മനോഹാരിത സ്വപ്നം കണ്ടുണരാൻ കൊതിക്കുന്നവ൪ക്കിടയിൽ ഒറ്റയാനായി ഒരു മലയാളി. കേരളീയൻെറ നാടൻ സ്വപ്നങ്ങൾ മനസ്സിലേറ്റി ജീവിത പരിസരത്ത് പച്ചപ്പ് നിറക്കാനുള്ള നിശ്ചയ ദാ൪ഢ്യവും നിരന്തര പരിശ്രമവും  യാമ്പു ഹോളിഡേ ഇൻ ഹോട്ടൽ ജീവനക്കാരനായ പൂക്കോയ തങ്ങളെ വ്യത്യസ്തനാക്കുന്നു.  
ക൪ഷക പാരമ്പര്യമൊന്നും അവകാശപ്പെടാനില്ളെങ്കിലും ഫ്ളാറ്റിൻെറ ഇത്തിരി വട്ടത്തിൽ പച്ചക്കറി തോട്ടം തീ൪ത്തിരിക്കുകയാണ് ഈ മധ്യ വയസ്കൻ.  യാമ്പു ജീം സിത്താഷിലുള്ള തൻെറ വീടിൻെറ ടെറസിൽ നി൪മിച്ച തോട്ടത്തിൽ വിളഞ്ഞ് നിക്കുന്ന വിവിധയിനം പച്ചക്കറികൾ ഓരോ ദിനാരംഭത്തിൻെറയും ആദ്യ കാഴ്ചയാകുമ്പോൾ വല്ലാത്ത സംതൃപ്തിയാണെന്ന് അദ്ദേഹം പറയുന്നു. കോവക്കയും പാവക്കയും പയറും ഇളകിയാടുന്ന തോട്ടത്തിന് എരിവ്  പകരാൻ കാന്താരി മുളകും കറികൾക്ക് രുചിയും മണവുമേകുന്ന കറിവേപ്പിലയും വെണ്ടയും  ചീരയും  മഞ്ഞളുമെല്ലാം ഇവിടെ നട്ടുവള൪ത്തുന്നുണ്ട്.
സൗരഭ്യം പരത്തി പുഞ്ചിരി തൂകുന്ന പല തരം പൂക്കളും പുല൪ച്ചകളിൽ വിരുന്നെത്തി കലപില കൂട്ടുന്ന കിളികളും  ഒരു കേരളീയ ഗ്രാമാന്തരീക്ഷം സൃഷ്ടിക്കുന്നു. ദിവസവും രാവിലെയും വൈകിട്ടും തോട്ട പരിചരണത്തിനായി നീക്കിവെച്ച പൂക്കോയക്ക്  ഭാര്യ റൈഹാനത്ത് ബീവി കൂട്ടിനായുണ്ട്. ഓരോ അവധി കഴിഞ്ഞു വരുമ്പോഴും പല തരം വിത്തുകൾ  ഇവരുടെ പെട്ടികളിൽ സ്ഥാനം പിടിക്കും. നല്ല മണ്ണ് ശേഖരിച്ച് സഹപ്രവ൪ത്തകനായ സൗദിയുടെ വീട്ടിൽ നിന്നു ലഭിക്കുന്ന ചാണകവും കൂട്ടി ചേ൪ത്ത് പ്ളാസ്റ്റിക് ചാക്കുകളിലോ ചട്ടികളിലോ നിറച്ച് വിത്ത് പാകും.  കത്തിജ്വലിക്കുന്ന സൂര്യകിരണങ്ങളെ തോൽപ്പിച്ച് ആ വിത്തുകൾ മുളച്ച് പൊങ്ങുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുന്നു. കുടുംബ സന്ദ൪ശനത്തിനായി പൂക്കോയയുടെ വീട്ടിലെത്തുന്ന കൂട്ടുകാ൪ക്കും ബന്ധുക്കൾക്കും തിരികെ പോകുമ്പോൾ ഒരു കീസിൽ പലവക പച്ചക്കറി റെഡി.  കൃത്രിമ വളങ്ങൾ ചേ൪ക്കാതെ ‘ഫ്രഷായി’ പച്ചക്കറികൾ ലഭിക്കാമെന്നതിന് പുറമെ തൻെറ പ്രയത്നത്തിൻെറ ഫലം കാണുമ്പോൾ  മനസിൻെറ സന്തോഷം അതിരറ്റതാണ്.  
അടുക്കളതോട്ടത്തിൽ മാത്രം ഒതുങ്ങുന്നതല്ല തിരുവനന്തപുരം കല്ലമ്പലം സ്വദേശി പൂക്കോയ തങ്ങളുടെ ഹോബി.  30 വ൪ഷം മുമ്പ് അബൂദബിയിലെത്തി പ്രവാസ ജീവിതത്തിന് തുടക്കം കുറിച്ചതു മുതൽ ആരംഭിച്ച സ്റ്റാമ്പ് ശേഖരത്തിൽ ഇപ്പോൾ അറുപതിലധികം രാജ്യങ്ങളുടെ ആയിരത്തോളം സ്റ്റാമ്പുകളുണ്ട്. എൺപതുകളുടെ തുടക്കത്തിൽ വിരസമായ പ്രവാസ നാളുകളിൽ ആരംഭിച്ച ഈ വിനോദം കൂടെയുള്ളവ൪ കിറുക്കെന്ന് പറഞ്ഞ് കളിയാക്കിയപ്പോഴും അവസാനിപ്പിക്കാതെ പൂക്കോയ തുട൪ന്നു പോന്നു.  ഇപ്പോൾ രാജ്യങ്ങളുടെ അക്ഷരമാലാ ക്രമത്തിൽ മനോഹരമായി സംവിധാനിച്ച സ്റ്റാമ്പ് ആൽബങ്ങൾ കൂട്ടുകാ൪ക്കും മക്കൾക്കും കൗതുകമാണ്.  പിതാവിൻെറ വിനോദങ്ങൾക്ക് പൂ൪ണ പിന്തുണയും പ്രോൽസാഹനവും നൽകുന്നു മക്കളായ ഫൗസിയ, റംസിയ, അൻസിയ എന്നിവ൪.
ഗൾഫ് ജീവിതത്തിൻെറ ആലസ്യത്തിൽ ക്രിയാത്മകമായി ഒന്നും ചെയ്യാതെ കമ്പ്യൂട്ടറിനും ടി. വി ക്കും മുന്നിൽ ചടഞ്ഞിരുന്ന് മനസും ശരീരവും രോഗാതുരമാക്കുന്ന പുതിയ തലമുറക്ക് മാതൃകയാണ് 19 വ൪ഷമായി യാമ്പുവിൽ ജോലി നോക്കുന്ന പൂക്കോയതങ്ങൾ. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.