ഫിലിപ്പീന്‍സ് വംശജന്‍െറ കൊല: രണ്ട് ഈജിപ്തുകാരുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: ഫിലിപ്പീൻസ് വംശജനായ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിക്കപ്പെട്ട ഈജിപ്തുകാരായ രണ്ട് പ്രതികളുടെ ശിക്ഷ ഇന്നലെ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വാഇൽ സയ്യിദ് ഫരീദ് സയ്യിദ്, റസാഖ് ഈദ് റജബ് എന്നിവരെയാണ് ഇന്നലെ രാവിലെ ദീറ മസ്ജിദ് മൈതാനിയിൽ വധശിക്ഷക്ക് വിധേയരാക്കിയത്. ഫിലിപ്പീൻസ് വംശജൻ ഓടിച്ചിരുന്ന ട്രക്ക് ബലമായി പിടിച്ചെടുത്ത പ്രതികൾ ദൂരെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി. ഡ്രൈവറെ പിടിച്ചിറക്കി മ൪ദിച്ച് അവശനാക്കിയ ശേഷം കൈകൾ ബന്ധിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ജഡം റോഡരികിൽ തള്ളി ട്രക്കുമായി കടന്നുകളഞ്ഞു. പിന്നീട് ട്രക്ക് വിൽപന നടത്തി തുക വീതിച്ചെടുത്തുവെന്നാണ്് കുറ്റപത്രത്തിൽ പറയുന്നത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.