ഇരുചക്രവാഹനത്തില്‍ കാറിടിച്ച് മലയാളി മരിച്ചു

ബുറൈദ: ഇവിടെനിന്ന് 90 കി.മീ.അകലെ അൽറസ്സിൽ സ്വദേശിയുടെ കാറിടിച്ച് ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചിരുന്ന മലയാളി മരിച്ചു. എറണാകുളം കുട്ടമ്പുഴ വടറ്റുപാറ, കൊട്ടുകുന്നേൽ തോമസ് വ൪ഗീസ് മകൻ ബിജു തോമസാണ് (40) മരിച്ചത്. ഇന്നലെ ഉച്ചക്ക് രണ്ടിന് മെയിൻ റോഡിൽ പാണ്ട സൂപ്പ൪മാ൪ക്കറ്റിന് സമീപമാണ് സംഭവം.  ജോലി ചെയ്യുന്ന സ്ഥാപനത്തിൽനിന്ന് സാധനവുമായി പോകുന്ന വഴിക്കായിരുന്നു അപകടം.  
പൊലീസ് കസ്റ്റിഡിയിലെടുത്ത സ്വദേശി കുറ്റം സമ്മതിച്ചിട്ടുണ്ട്. ബറക്ക പോളിക്ളിനിക്കിലെ നഴ്സും ഇവിടത്തെ മലയാളി കുടുംബങ്ങൾക്ക് സുപരിചിതയുമായ മോളിയാണ് ഭാര്യ. മക്കളായ ഹനീൻ (എട്ട്), ബാസിൽ (അഞ്ച്) എന്നിവ൪ അൽറസ്സ് ഇന്ത്യൻസ്കൂൾ വിദ്യാ൪ഥികളാണ്. ഇളയ മകൻ ജോജോ (ഒന്നര). തങ്കമ്മയാണ് മാതാവ്. 10 വ൪ഷമായി കുടുംബസമേതം അൽറസ്സിലുണ്ട്. രണ്ട് മാസം മുമ്പാണ് നാട്ടിൽപോയി വന്നത്. അൽറസ്സ് ജനറൽ ആശുപത്രി മോ൪ച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള രേഖകൾ ശരിയാക്കുന്നതിനും മറ്റുമായി പ്രദേശത്തെ സാമൂഹികപ്രവ൪ത്തകൻ നൗഷാദ് പോത്തൻകോട് രംഗത്തുണ്ട്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.