ബലദിയ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് മലയാളിയുടെ ഇഖാമ തട്ടിയെടുത്തു

ദമ്മാം: ബലദിയ ഉദ്യോഗസ്ഥരെന്ന വ്യാജേന മലയാളിയുടെ ബഖാലയിൽ ‘പരിശോധന’ക്ക് എത്തിയ രണ്ടംഗ സംഘം ഇഖാമ തട്ടിയെടുത്ത് മുങ്ങി. പണം കിട്ടിയാൽ ഇഖാമ തരാമെന്ന നിലപാടിലാണത്രെ ഇവ൪.
കൊല്ലം ശാസ്താംകോട്ട സ്വദേശി ജാഫ൪ഖാൻ അലികുഞ്ഞിൻെറ ഇഖാമയാണ് തട്ടിയെടുത്തത്. കഴിഞ്ഞ ദിവസം രാവിലെ 11.30ന് ഖൊദരിയയിലാണ് സംഭവം. ജാഫ൪ഖാൻെറ അടുത്ത ബന്ധു മുഹമ്മദിൻേറതാണ് ബഖാല. അദ്ദേഹം നാട്ടിൽ പോയതിനാൽ ജാഫ൪ഖാനാണ് നോക്കി നടത്തുന്നത്.
നമസ്കാരത്തിന് പള്ളിയിൽ പോകാനിറങ്ങുമ്പോഴാണ് സ്വദേശികളെന്ന് തോന്നിക്കുന്ന രണ്ടുപേ൪ കാറിൽ വന്നത്. ബലദിയ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ ഇവ൪, തിരിച്ചറിയൽ കാ൪ഡും കാണിച്ചു. എന്നാൽ, ഇത് വ്യാജമാണെന്ന് പിന്നീടാണ് മനസ്സിലായത്.
കടയിൽ ‘പരിശോധന’ നടത്തുന്നതിനിടയിൽ ഇവ൪ ജാഫ൪ഖാൻെറ ഇഖാമയും ബലദിയ കാ൪ഡും ആവശ്യപ്പെട്ടു. ഇത് നൽകുകയും ചെയ്തു. എന്നാൽ, ബലദിയ കാ൪ഡ് മാത്രമാണ് തിരിച്ചുകൊടുത്തത്. അൽപസമയത്തിന് ശേഷം ഇവ൪ പെട്ടെന്ന് കടയിൽ നിന്നിറങ്ങി കാറിൽ കയറി പോയി. ഇവിടെ നിന്ന് അൽപം അകലെ ബംഗ്ളാദേശി നടത്തുന്ന ഹോട്ടലിലെത്തിയ സംഘം ജാഫ൪ഖാൻെറ ഇഖാമ കാണിക്കുകയും ഇത് തിരിച്ചുകിട്ടണമെങ്കിൽ പണം വേണമെന്ന് പറയുകയും ചെയ്തത്രെ. അതേസമയം, സംഘത്തെ കുറിച്ച് പിന്നീട് വിവരമൊന്നുമില്ല. ഇഖാമ നഷ്ടപ്പെട്ടത് സംബന്ധിച്ച് പരാതി നൽകാനുള്ള നടപടികളിലാണെന്ന് ജാഫ൪ഖാൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ജാഫ൪ഖാൻ അലികുഞ്ഞ് എന്ന പേരിലുള്ള ഇഖാമ ഏതെങ്കിലും വിധത്തിൽ ലഭിക്കുന്നവ൪ 050 2423 642 എന്ന നമ്പറിൽ അറിയിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.