പ്ളാച്ചിമട: വിയ്യൂര്‍ ജയിലില്‍ 17 പേര്‍ നിരാഹാരസമരം തുടങ്ങി

തൃശൂ൪: പ്ളാച്ചിമടയിലെ കൊക്കകോള കമ്പനിയുടെ പിടിച്ചെടുക്കൽ സമരത്തിൽ പങ്കെടുത്ത് വിയ്യൂ൪ സെൻട്രൽ ജയിലിൽ കഴിയുന്ന 17 സമരസമിതി ഐക്യദാ൪ഢ്യസമിതി പ്രവ൪ത്തക൪ നിരാഹാര സമരം തുടങ്ങി.
നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ പ്ളാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണൽ ബിൽ അട്ടിമറിക്കാൻ  ശ്രമിക്കുന്ന കോ൪പറേറ്റ്  -രാഷ്ട്രീയ ഗൂഢാലോചനയിൽ പ്രതിഷേധിച്ച് കൊക്കകോള കമ്പനിയിൽ പ്രവേശിച്ച്  ആസ്തി കണ്ടുകെട്ടിയതായി പ്രഖ്യാപിച്ച 22 പ്രവ൪ത്തകരെയാണ് ഡിസംബ൪ 17ന് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ നാല് സ്ത്രീകൾ ഇപ്പോഴും പാലക്കാട് സബ് ജയിലിലാണ്.
സമരസമിതി ചെയ൪മാൻ വിളയോടി വേണുഗോപാൽ, എൻ.പി. ജോൺസൻ, പി.എ. അശോകൻ, ടി.കെ. വാസു, ഫാ. ലെനിൻ ആൻറണി, വി. സുദേവൻ, എം.എൻ. ഗിരി, പുതുശ്ശേരി ശ്രീനിവാസൻ, ഫാ. അഗസ്റ്റിൻ വകേലി, സി. പഴനി, കെ. സഹദേവൻ, എ. മുത്തുച്ചാമി, കെ. ശക്തിവേൽ, കെ.എസ്. സുബിദ്, എൻ. സുബ്രഹ്മണ്യൻ, കെ.വി. ബിജു, വിജയൻ അമ്പലക്കാട് എന്നിവരാണ് ജയിലിൽ നിരാഹാരം അനുഷ്ഠിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.