ഉച്ചകോടിയില്‍ നിന്ന് സുല്‍ത്താന്‍ തിരിച്ചെത്തി

മസ്കത്ത്: റിയാദിൽ ഇന്നലെ ഉച്ചക്ക് നടന്ന 32ാമത് ജി.സി.സി സമാപന സമ്മേളനത്തിൽ പങ്കെടുത്ത് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ് മടങ്ങി. റിയാദിലെ അൽ ദാരിയ്യ പാലസിൻെറ കോൺഫറൻസ് ഹാളിലാണ് സമാപന സമ്മേളനം നടന്നത്.അൽ ദാറിയ്യ പാലസിൽ ഒമാൻ സുൽത്താന് നൽകിയ യാത്രയയപ്പ് സൽക്കാരത്തിന് സൗദി രാജാവ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ സഊദ് നേതൃത്വം നൽകി നിരവധി രാജകുടുംബാഗങ്ങളും മന്ത്രിമാരും മുതി൪ന്ന സൈനിക ഉദ്യോഗസ്ഥരും ഒമാൻെറ സൗദി അംബാസഡറും ചടങ്ങിൽ പങ്കെടുത്തു. ജി.സി.സി. ഉച്ചകോടി കഴിഞ്ഞ് മടങ്ങിയ ഒമാൻ ഭരണാധികാരി സൗദി രാജാവിന് പ്രത്യേക നന്ദി സന്ദേശം അയച്ചു. സൗദി രാജാവ് നൽകിയ ഊഷ്മളമായ സ്വീകരണത്തിനും സുൽത്താൻ പത്യേകം നന്ദി പറഞ്ഞു. ജി.സി.സി രാജ്യങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് നിരവധി തീരുമാനങ്ങൾ പുറത്ത് വന്ന 32 ാമത് നേതൃത്വം നൽകിയ സൗദി രാജാവിലെ പ്രത്യേകം പ്രശംസിക്കുകയും ചെയ്തു. ജി.സി.സി അംഗരാജ്യങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിനായി ദൈവത്തോട് പ്രാ൪ഥിക്കുന്നതായും അദ്ദേഹം അറിയിച്ചു.
ഇന്നലെ വൈകുന്നേരം മസ്കത്തിൽ തിരിച്ചെത്തിയ  സുൽത്താൻ ഖാബൂസിന് റോയൽ എയ൪പോ൪ട്ടിൽ സുൽത്താൻെറ പ്രതിനിധി സയ്യിദ് അസദ് താരിഖ് ബിൻ തൈമൂ൪ അൽ സഈദ്, സുൽത്താൻെറ ഉപദേഷ്ടാവ് സയ്യിദ് ശിഹാബ് ബിൻ താരീഖ് തൈമൂ൪ അൽ സഈദ് , സയ്യിദ് ഹമദ് ബിൻ തുശെവനി അൽ ശെസദ്, എന്നിവ൪ സ്വീകരിച്ചു. സ്റ്റേറ്റ് കൗൺസിൽ ചെയ൪മാൻ ഡോ. യഹ്യ ബിൻ മഹ്ഫൂദ് അൽ മന്തരി, മജ്ലിസു ശൂറ ചെയ൪മാൻ ഖാലിദ് ബിൻ ഹിലാൽ അൽ മഅ്വലി, റോയൽ കോ൪ട്ട് ജനറൽ സെക്രട്ടറി നാസ൪ ബിൻ ഹമൂദ് അൽ കിന്തി, പ്രതിരോധ മന്ത്രി സയ്യിദ് ബദ൪ ബിൻ സഈദ് ബിൻ ഹരീബ് അൽ ബുസൈദി, ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി, മസ്കത്ത് ഗവ൪ണ൪ സയ്യിദ് സഊദ് ബിൻ ഹിലാൽ ബിൻ ഹമദ് അൽ ബുസൈദി. ഒൗഖാഫ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് അബ്ദുല്ല അൽ സൽമി തുടങ്ങിയ പ്രമുഖ൪ സ്വീകരിച്ചു.
ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഫഅദ് ബിൻ മഹമൂദ് അൽ സഈദ്, ദീവാൻ ഓഫ് റോയൽ കോ൪ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫീസ് മന്ത്രി സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅമാനി, വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി ബിൻ അബ്ദുല്ല, നീതിന്യായ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ സാഹി൪ അൽ ഹിനായ്, ധനകാര്യ മന്ത്രി ദാ൪വീഷ് ബിൻ ഇസ്മാഈൽ അൽ ബലൂഷി, സുൽത്താൻെറ സാമ്പത്തിക കാര്യ ഉപദേഷ്ടാവ് മുഹമ്മദ് ബിൻ അൽ സുബൈ൪, നിയമ മന്ത്രി ഡോ. അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ സഈദ് അൽ സഈദി, വാണിജ്യ വ്യവസായ മന്ത്രി ശൈഖ് സാദ് ബിൻ മുഹമ്മദ് ബിൻ സഈദ് അൽ സാദി സൗദിയിലെ ഒമാൻ അംബാസഡ൪ ഡോ. അഹമദ് ബിൻ ഹിലാൽ അൽ ബുസൈദി എന്നിവ൪ സുൽത്താനെ അനുഗമിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.