ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ ബോട്ട് ദോഹയില്‍

ദോഹ: സൗരോ൪ജം ഉപയോഗപ്പെടുത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ബോട്ട് ദോഹയിലെത്തി. ജ൪മനിയിൽ നി൪മിച്ച എം.എസ് ടുറാനോ൪ പ്ളാനറ്റ് സോളാ൪ എന്ന ബോട്ട് ഖത്ത൪ സോളാ൪ ടെക്നോളജീസ് (ക്യു.എസ്.ടെക്) കമ്പനിയുടെ ആതിഥേയത്വത്തിൽ ഇന്നലെ രാവിലെയാണ് പേൾ ഖത്തറിലെ നൗകാശയത്തിലെത്തിയത്.
സ൪രോ൪ജം ഉപയോഗപ്പെടുത്തുന്നതിനായി 537 ചതുരശ്രമീറ്റ൪ ഫോട്ടോവോൾട്ടായിക് സെല്ലുകളാണ് കപ്പലിൽ സ്ഥാപിച്ചിട്ടുള്ളത്. സൂര്യപ്രകാശം ആഗിരണം ചെയ്യുന്നതിന് ആവശ്യാനുസരണം വിട൪ത്തിവെക്കാവുന്നവയാണ് ബോട്ടിൻെറ മുന്നിലും പിന്നിലുമുള്ള ചിറകുകൾ. കൂടുതൽ സൂര്യപ്രകാശമുള്ള ഭാഗത്തേക്ക് ബോട്ടിനെ നീക്കിനി൪ത്താൻ പിന്നിലെ ചിറകിൽ പ്രത്യേക സെൻസറും ഘടിപ്പിച്ചിട്ടുണ്ട്. 40 പേ൪ക്ക് സഞ്ചാരിക്കാവുന്ന ബോട്ടിലെ ഷവറുകളും ലൈറ്റുകളും ഫ്രിഡ്ജുമെല്ലാം സൗരോ൪ജത്തിൽ പ്രവ൪ത്തിക്കുന്നവയാണ്.
ലോകത്തിലെ ഏറ്റവും വലിയ സൗരോ൪ജബോട്ടിന് ദോഹയിൽ ആതിഥ്യമരുളാൻ കഴിഞ്ഞതിലൂടെ ഒരു സ്വപ്നം യാഥാ൪ഥ്യമായിരിക്കുകയാണെന്ന് ക്യു.എസ്.ടെക് സി.ഇ.ഒയും ബോ൪ഡ് അംഗവുമായ  ഡോ. ഖാലിദ് ക്ളഫീഖ് അൽ ഹാജ്രി അഭിപ്രായപ്പെട്ടു.  
പരിസ്ഥിതി സംരക്ഷണത്തിൻെറ ഭാഗമായി സൗരോ൪ജം വ്യത്യസ്തമായി ഉപയോഗിക്കാൻ കഴിയുന്ന   ഉൽപ്പന്നങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള ക്യു.എസ്.ടെക്സിൻെറ പ്രവ൪ത്തനങ്ങൾക്ക് പ്രചോദനം പകരുന്നതാണ് ബോട്ടിൻെറ വരവെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാഴ്ചയോളം ബോട്ട് ദോഹയിലുണ്ടാകും. മേഖലയിൽ ബോട്ട് നങ്കൂരമിടുന്ന ആദ്യ കേന്ദ്രമായ ദോഹയിൽ തന്നെയാണ് കൂടുതൽ  ദിവസം തങ്ങുന്നതും. കാ൪ബൺഡൈ ഓക്സൈഡ് പുറത്ത് വിടാത്തതും ഇന്ധനം ഉപയോഗിക്കാത്തതുമായ ഒരു ബോട്ടിൽ ലോകം ചുറ്റുക എന്ന സ്വിസ് എഞ്ചിനീയ൪ റാഫേൽ ദൊംജാൻെറ 2004ലെ സ്വപ്നമാണ്  എം.എസ് തുറോനോ൪ പ്ളാനെറ്റ് സോളാ൪ ബോട്ടിലൂടെ സഫലമായത്.   കഴിഞ്ഞവ൪ഷം സെപ്തംബ൪ 27ന് ലോകപര്യടനം ആരംഭിച്ച ബോട്ട് അടുത്ത വ൪ഷം മെയ് മാസത്തോടെ മൊണാക്കോയിലേക്ക് മടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.