പൊന്നില്‍ കുളിച്ച് ഈജിപ്ത്

ദോഹ: അറബ് ഗെയിംസിൽ അശ്വമേധം തുടരുന്ന ഈജിപ്ത് പൊന്നിൽകുളിച്ച ദിനമായിരുന്നു ഇന്നലെ. അഞ്ചിനങ്ങളിൽ നിന്നായി 11 സ്വ൪ണമാണ് ഇന്നലെ ഈജിപ്ത് വാരിക്കൂട്ടിയത്. ഈജിപ്തിൻെറ ഒന്നാം സ്ഥാനത്തിന് ഇപ്പോൾ 80 സ്വ൪ണവും 67 വെള്ളിയും 59 വെങ്കലവുമടക്കം 206 മെഡലുകളുടെ തിളക്കമുണ്ട്. 42 സ്വ൪ണമടക്കം 112 മെഡലുമായി രണ്ടാം സ്ഥാനത്ത് നിൽക്കുന്ന തുനീഷ്യക്ക് ഇന്നലെ അഞ്ചും 32 സ്വ൪ണമടക്കം 100 മെഡലുമായി മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ആതിഥേയരായ ഖത്തറിന് രണ്ടും സ്വ൪ണം ലഭിച്ചു. നാലാം സ്ഥാനത്തുള്ള സൗദി അറേബ്യക്ക് (ആകെ 42 മെഡലുകൾ) നാലും എട്ടാം സ്ഥാനത്തുള്ള ബഹ്റൈന് (36) ഒന്നും ഒമ്പതാം സ്ഥാനത്തുള്ള യു.എ.ഇക്ക് (33) രണ്ടും സ്വ൪ണം ലഭിച്ചപ്പോൾ ഏഴാം സ്ഥാനക്കാരായ കുവൈത്തിന് (52) ഒരു വെള്ളിയും  ആറ് വെങ്കലവും 13ാം സ്ഥാനക്കാരായ ഒമാന് (21) ഒരു വെള്ളിയും ഒരു വെങ്കലവുമാണ് ഇന്നലത്തെ നേട്ടങ്ങൾ.
പുരുഷൻമാരുടെ അയ്യായിരം മീറ്ററിൽ കമാൽ അബൂബക്ക൪ അലിയും വനിതകളുടെ ജിംനാസ്റ്റിക്സിൽ ഫാത്തിമ അബ്ദുല്ലയുമാണ് ഖത്തറിന് വേണ്ടി സ്വ൪ണം നേടിയത്.
പുരുഷൻമാരുടെ 1500 മീറ്ററിൽ ഹംസ ഒറിയൂഷ്, ജിംനാസ്റ്റിക്സിൽ ഫൈറൂസ് അബ്ദുല്ല, വൊഹ്ദാൻ നാദിൻ, കരാട്ടെയിൽ അൽ ആരജ് യൂനിസ്, റസ്ലിംഗിൽ ഇബ്രാഹിം അബ്ദുറഹ്മാൻ  എന്നിവ൪ക്കും സെയ്ലിംഗിൻെറ ടീമിനത്തിലും ഖത്തറിന്  വെള്ളി ലഭിച്ചു. പുരുഷൻമാരുടെ 1500 മീറ്ററിൽ അൽ ഗ൪നി മുഹമ്മദിനും വനിതകളുടെ 4x100 മീറ്റ൪ റിലെ, കരാട്ടെ എന്നിവയുടെ ടീമിനത്തിലും ജിംനാസ്റ്റിക്സിൽ അൽ ഹമദ് ഫറാജിനും വെങ്കലവും നേടാനായി.
ബാസ്കറ്റ്ബാളിൻെറ സെമിഫൈനലിൻെറ ആദ്യ മൽസരത്തിൽ ഇന്ന് ഖത്ത൪ ഈജിപ്തിനെയും രണ്ടാം മൽസരത്തിൽ ജോ൪ദാൻ തുനീഷ്യയെയും നേരിടും.
ബോക്സിംഗ്, ഫെൻസിംഗ്, കരാട്ടെ, സ്ക്വാഷ്, നീന്തൽ, റസ്ലിംഗ് എന്നീ ഇനങ്ങളിലാണ് ഈജിപ്തിൻെറ സുവ൪ണനേട്ടങ്ങൾ. തുനീഷ്യക്ക് കരാട്ടെ, ഷൂട്ടിംഗ്, നിന്തൽ എന്നീ ഇനങ്ങളിൽ സ്വ൪ണം ലഭിച്ചു.
സൗദിക്ക് വേണ്ടി പുരുഷൻമാരുടെ 110 മീറ്റ൪ ഹഡിൽസിൽ അൽ മുവല്ലാദ് അഹ്മദ് ഖാദറും ഡെക്കാദത്തലണിൽ അൽ ഖുറായ മുഹമ്മദ് ജാസിം സ്വ൪ണം നേടി. പുരുഷൻമാരുടെ 4x100 മീറ്റ൪ റിലെ, 4x400 മീറ്റ൪ റിലെ എന്നിവയുടെ ടീമിനത്തിലും സൗദിക്ക് സ്വ൪ണം ലഭിച്ചു. കരാട്ടെയിൽ സൗദിയുടെ സാലിഹ് മാജിദ് വെള്ളിയും ബോക്സിംഗിൽ അൽ അലാവി വിാം, കരാട്ടെയിൽ അൽ റാഷിദി ഫഹദ് എന്നിവ൪ വെങ്കലവും സ്വന്തമാക്കി. സെയ്ലിംഗിലാണ് ബഹ്റൈൻ ടീം ഇന്നലെ സ്വ൪ണം നേടിയത്. പുരുഷൻമാരുശട 5000 മീറ്ററിൽ ബഹ്റൈൻെറ മഹ്ബൂബ് മഹ്ബൂൽ ഹസൻ അലിക്ക് വെങ്കലം ലഭിച്ചു. യു.എ.ഇക്ക് സെയ്ലിംഗിൻെറ ടീമിനത്തിലും വ്യക്തിഗത ഇനത്തിൽ അൽ മഖ്ദൂം സഈദിനും സ്വ൪ണം കരസ്ഥമാക്കാനായി. പുരുഷൻമാരുടെ ട്രിപ്പിൾ  ജമ്പിൽ ദ൪വിഷ് മുഹമ്മദിനും പുരുഷൻമാരുടെ 74 കിലോ ഫ്രീസ്റ്റൈലിൽ അൽ ഖുബൈസി മുഹമ്മദിനും കരാട്ടെ ടീമിനത്തിലും വെള്ളിയും സെയ്ലിംഗ്, പുരുഷൻമാരുടെ 4x400 മീറ്റ൪ റിലെ എന്നിവയുടെ ടീമിനത്തിൽ വെങ്കലവും ലഭിച്ചു.
കുവൈത്തിന് വേണ്ടി നീന്തലിൽ അൽ തുവൈനി അബ്ദുല്ല വെള്ളിയും പുരുഷൻമാരുടെ 110 മീറ്റ൪ ഹഡിൽസിൽ അൽ മന്ദീൽ അബ്ദുൽ അസീസ്, കരാട്ടെയിൽ അബ്ദുൽ സയിദ് അബ്റാ൪, ഷൂട്ടിംഗിൽ അൽ റാഷിദ് അബ്ദുല്ല എന്നിവ൪ വെങ്കലവും നേടി. വനിതാവിഭാഗം കരാട്ടെ, സെയ്ലിംഗ്, പുരുഷവിഭാഗം നീന്തൽ എന്നിവയുടെ ടീമിനത്തിലും കുവൈത്തിന് ഇന്നലെ വെങ്കലം ലഭിച്ചു. പുരുഷൻമാരുടെ 4x100 മീറ്റ൪ റിലെയിൽ ഒമാൻ ടീം വെള്ളിയും 4x400 മീറ്റ൪ റിലെയിൽ വെങ്കലവും സ്വന്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.