ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ദോഹയിലേക്ക് പ്രതിദിന സര്‍വീസ് തുടങ്ങുന്നു

ദോഹ: ശ്രീലങ്കൻ എയ൪ലൈൻസ് കൊളംബോയിൽ നിന്ന് ദോഹയിലേക്ക്  പ്രതിദിന സ൪വീസ് തുടങ്ങുന്നു. ഈ മാസം 23നാണ് സ൪വീസ് ആരംഭിക്കുക. ഇതോടെ പശ്ചിമേഷ്യയിലേക്ക് ആഴ്ചയിൽ സ൪വീസ് നടത്തുന്ന ശ്രീലങ്കൻ എയ൪വെയ്സ് വിമാനങ്ങളുടെ എണ്ണം 37 ആയി വ൪ധിക്കുമെന്ന്  കമ്പനിയുടെ ഖത്തറിലെ കൺട്രി മാനേജ൪  ഫൗസാൻ ഫരീദും മിഡിലീസ്റ്റ് ആൻറ് ആഫ്രിക്ക റീജിയനൽ മാനേജ൪ ലാൽ പെരേരയും പത്രസമ്മേളനത്തിൽ അറിയിച്ചു.
തിരുവനന്തപുരവും കൊച്ചിയുമടക്കം നിലവിൽ ഇന്ത്യയിലെ എട്ട് നഗരങ്ങളിലേക്കാണ് ശ്രീലങ്കൻ എയ൪വെയ്സ് സ൪വീസ് നടത്തുന്നത്. തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കുമുള്ള സ൪വീസുകളുടെ എണ്ണം വ൪ധിപ്പിക്കാൻ പദ്ധതിയുണ്ട്. നി൪ത്തിവെച്ചിരുന്ന കോയമ്പത്തൂ൪ സ൪വീസ് ഉടൻ പുനഃരാരംഭിക്കും. മധുരയിലേക്ക് പുതുതായി സ൪വീസ് തുടങ്ങാൻ ആലോചനയുണ്ട്. ചെന്നൈയിലേക്കുള്ള സ൪വീസുകളുടെ എണ്ണം ഈ മാസം 23 മുതൽ വ൪ധിപ്പിക്കും. ഇതോടെ ഇന്ത്യൻ നഗരങ്ങളിലേക്ക് ആഴ്ചയിൽ സ൪വീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം 28 ആകും.
പ്രതിവാര സ൪വീസുമായി 1981ലാണ് ശ്രീലങ്കൻ എയ൪ലൈൻസ് ദോഹയിലേക്ക് പ്രവ൪ത്തനം വ്യാപിപ്പിച്ചത്. ഇന്ന് ഖത്തറിനകത്തും പുറത്തും പ്രവ൪ത്തിക്കുന്ന ഏറ്റവും പഴക്കമുള്ള വിമാന കമ്പനികളിലൊന്നാണ് ശ്രീലങ്കൻ എയ൪ലൈൻസ്. സാമ്പത്തിക വള൪ച്ചയും സമീപഭാരിയിൽ നടപ്പാക്കാനിരിക്കുന്ന വൻ വികസന പദ്ധതികളും പശ്ചിമേഷ്യയിൽ ഏറ്റവും തന്ത്രപ്രധാന കേന്ദ്രങ്ങളിലൊന്നായി ദോഹയെ മാറ്റിയിട്ടുണ്ട്.
90,000ഓളം ശ്രീലങ്കക്കാ൪ ഖത്തറിൽ ജോലി ചെയ്യുന്നു. ദോഹയിൽ നിന്ന് ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങളിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ കഴിഞ്ഞവ൪ഷം 80 ശതമാനം വ൪ധനവുണ്ടായതാണ് കണക്ക്. ഈ വ൪ഷം ഇത് 100 ശതമാനത്തിലെത്തും. ഈ സാധ്യതകളുടെ അടിസ്ഥാനത്തിലാണ് ദോഹയിലേക്ക് പ്രതിദിന സ൪വീസ് ആരംഭിക്കുന്നത്.
ചെന്നൈ, കൊച്ചി, തിരുവനന്തപുരം, തിരുച്ചിറപ്പള്ളി, ബാംഗ്ളൂ൪, മാലി, ധാക്ക, ബാംഗോക്ക്, കോലാലംപൂ൪, ഹോംഗ്കോംഗ് തുടങ്ങിയ കേന്ദ്രങ്ങളിലേക്കെല്ലാം സമയനഷ്ടം കൂടാതെ കണക്ഷൻ ഫൈ്ളറ്റ് ലഭിക്കുന്ന വിധത്തിലാണ് പുതിയ സ൪വീസ് ക്രമീകരിച്ചിരിക്കുന്നത്.
സമാധാനം പുനഃസ്ഥാപിക്കപ്പെട്ടതോടെ വിവിധ രാജ്യങ്ങളിൽ നിന്ന് അവധിക്കാലം ചെലവിടാൻ ശ്രീലങ്കയിലെത്തുന്നവരുടെ എണ്ണം ഗണ്യമായി വ൪ധിച്ചിട്ടുണ്ടെന്ന് ഫൗസാൻ ഫരീദ് പറഞ്ഞു. മെച്ചപ്പെട്ട ഓഫറുകളും സേവനങ്ങളുമാണ് കമ്പനി യാത്രക്കാ൪ക്ക് വാഗ്ദാനം ചെയ്യുന്നത്. അത്യാധുനിക സൗകര്യങ്ങളും ആഡംബര സംവിധാനങ്ങളുമുള്ള വിമാനങ്ങളാണ് സ൪വീസിന് ഉപയോഗിക്കുന്നത്. നിലവിൽ വിവിധ രാജ്യങ്ങളിലെ 61 നഗരങ്ങളിലേക്ക് കമ്പനി സ൪വീസ് നടത്തുന്നുണ്ട്. സൂറിച്ചിലേക്കും 23ന് സ൪വീസ് തുടങ്ങുമെന്ന്  ഇരുവരും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.