റിയാലിന്‍െറ മൂല്യം കൂടിയപ്പോള്‍ പണം മുഴുവനും നാട്ടിലേക്കൊഴുകുന്നു

ജിദ്ദ: തൊഴിൽ രംഗത്ത് നിലനിൽക്കുന്ന അനിശ്ചിതത്വവും ഭാവിയെ കുറിച്ചുള്ള ആശങ്കയും സാധാരണക്കാരായ പ്രവാസികളെ മുറികളിൽ തളച്ചിടുന്ന പ്രത്യേക സാഹചര്യം സംജാതമായി. നിതാഖാത്ത്’ തൊഴിൽ പരിഷ്കരണം വിദേശ തൊഴിലാളികളുടെ ഭാവിയെ കുറിച്ച് ആശങ്ക പരത്തുന്നതിന് പുറമെ, ചെറുകിട കച്ചവടക്കാരും ബിസിനസ് രംഗത്തുള്ളവരും ഒരു തരം സാമ്പത്തിക മന്ദീഭവനത്തിൻെറ പിടിയിലമ൪ന്നിരിക്കയാണ്. രൂപയുടെ മൂല്യം ഇടിയുകയും 70റിയാൽ കൊടുത്താൽ 1000രൂപ നാട്ടിലെത്തുകയും ചെയ്യുന്ന അവസ്ഥ വന്നതോടെ സാധാരണക്കാരായ പ്രവാസികൾ മുണ്ട് മുറുക്കിയുടുത്ത് പരമാവധി പണം നാട്ടിലേക്കയക്കാനുള്ള ശ്രമത്തിലാണ്. അതുകൊണ്ട് തന്നെ ഹജ്ജിന് ശേഷം വിപണിയിൽ പ്രകടമാകാറുള്ള ഉണ൪വ് ഇതുവരെ കാണാൻ കഴിയുന്നില്ളെന്ന് കച്ചവടക്കാ൪ പറയുന്നു.
നിതാഖാത്തിൻെറ പ്രത്യാഘാതത്തെ കുറിച്ച് ഇതുവരെ ആ൪ക്കും വ്യക്തമായ ചിത്രം തെളിഞ്ഞുകിട്ടിയിട്ടില്ല. റെഡ്, യെല്ളോ വിഭാഗത്തിൽ പെടുന്ന ഭൂരിഭാഗം സ്ഥാപനങ്ങളും വരുന്നിടത്ത് വെച്ച് കാണാം എന്ന നിലപാടിലാണ്. എന്നാൽ, ഇത്തരം സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ സംബന്ധിച്ചിടത്തോളം വ൪ക് പെ൪മിറ്റ് പുതുക്കി നൽകാത്തത് കൊണ്ട് ഇഖാമ പുതുക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. നിലവിലെ പ്രതിസന്ധി ഏറ്റവും കൂടുതൽ ചൂഷണം ചെയ്യുന്നത് സ്പോൺസ൪മാ൪ തന്നെ. മുമ്പ് ഈടാക്കിയതിൻെറ ഇരട്ടിയാണ് ഇഖാമ പുതുക്കാൻ ചോദിക്കുന്നത്. അതുമാത്രമല്ല, ഇഖാമ പുതുക്കിക്കിട്ടില്ളെന്ന് അറിയാമായിരുന്നിട്ടും എത്രയോ കഫീലുമാ൪ തൊഴിലാളികളിൽനിന്ന് പണം വാങ്ങി മൊബൈൽ ഓഫാക്കിവെക്കുന്നുണ്ട്. അഞ്ചാൾ താമസിക്കുന്ന മുറിയിൽ രണ്ടാളെങ്കിലും പുതുക്കിയ ഇഖാമയും കാത്തിരിക്കുന്ന സ്ഥിതി വിശേഷമാണിപ്പോൾ. എക്സിറ്റിൽ പോലും നാട്ടിൽ പോകാൻ പറ്റാത്ത അവസ്ഥയിൽ ഇരുളടഞ്ഞ ഭാവി മുന്നിൽ കണ്ട് കഴിയുന്നവരും നിരവധി.
സൗദി ആരോഗ്യവകുപ്പിൽ സ്വദേശിവത്കരണം തകൃതിയായി നടക്കുന്നതിനാൽ നിരവധി നഴ്സുമാ൪ക്കും ഫാ൪മസിസറ്റുകൾക്കും ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. ചില സ്വകാര്യ സ്ഥപനങ്ങളും ‘റെഡിൽ’നിന്ന് കരകയറാൻ വിദേശ പാരാമെഡിക്കൽ സ്റ്റാഫിനെ ഒഴിവാക്കി വിദേശികളെ ജോലിക്ക് വെക്കാൻ തുടങ്ങിയത് മലയാളികളുടെ വയറ്റത്താണ് അടിച്ചത്. അടുത്ത കാലത്തായി സൗദിയിലേക്കുള്ള നഴ്സുമാരുടെ ഒഴുക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് ഈ രംഗത്തുള്ളവ൪ പറയുന്നു. അതേസമയം, ഹോട്ടൽ, ടെയ്ല൪, ബാ൪ബ൪ ജോലിക്കൊന്നും ആളെ കിട്ടാത്ത അവസ്ഥയുമാണ്.ജവാസാത്ത് (പാസ്പോ൪ട്ട് )വിഭാഗത്തിൻെറ പരിശോധന ക൪ശനമായതോടെ ഹുറൂബിൽ കഴിയുന്നവ൪ക്ക് പുറത്തിറങ്ങി ജോലിയെടുക്കാൻ പറ്റാത്ത സാഹചര്യമുണ്ട്. പുതുവ൪ഷത്തോടെയെങ്കിലും ഈ സ്ഥിതവിശേഷത്തിന് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.