റിയാദ്: പട്ടാപ്പകൽ മലയാളിയുടെ ഫ്ളാറ്റ് കൊള്ളയടിച്ച് സ്വ൪ണവും പണവും ലാപ് ടോപ്പ് കമ്പ്യൂട്ടറുമുൾപ്പടെ കവ൪ന്നു. റിയാദ് നഗരത്തിൻെറ കിഴക്കുഭാഗമായ നസീമിൽ അൽ യമാമ ആശുപത്രിക്ക് മുൻ വശത്തുള്ള കെട്ടിട സമുച്ചയത്തിൽ ഇന്നലെ രാവിലെ ഒമ്പതിനും 12നും ഇടയിലാണ് പ്രദേശവാസികളെ ഞെട്ടിച്ച കവ൪ച്ച നടന്നത്. സാസ്കോ കമ്പനിയിൽ സെയിൽസ് ഓഫീസറായ തൃശൂ൪ പുത്തൂ൪ സ്വദേശി ചിറയത്ത് ആൻറണി ജോൺസൻെറ ഫ്ളാറ്റിൽനിന്നാണ് 30 പവൻെറ സ്വ൪ണവും 4800 റിയാലും ലാപ്ടോപ്പും പാസ്പോ൪ട്ടുകളും സ൪ട്ടിഫിക്കേറ്റുകളുമുൾപ്പടെയുള്ള ഒൗദ്യോഗിക രേഖകളും മറ്റും നഷ്ടമായത്.
കെട്ടിടത്തിൻെറ ഒന്നാം നിലയിലാണ് ഫ്ളാറ്റ്. അൽ യമാമ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായ ഭാര്യ സോഫി മാത്യുവും റിയാദ് ഇന്ത്യൻ സ്കൂളിൽ വിദ്യാ൪ഥികളായ നാലു മക്കളും പോയശേഷം രാവിലെ 9.10ഓടെയാണ് ചിറയത്ത് ആൻറണി ജോൺസൺ ഓഫീസിലേക്ക് പോകാൻ ഫ്ളാറ്റിൻെറ മുൻവശത്തെ വാതിൽ പൂട്ടി ഇറങ്ങിയത്. ഉച്ചക്ക് 12ഓടെ തിരിച്ചെത്തിയപ്പോൾ മുൻ വാതിൽ തുറന്നുകിടക്കുന്നതാണ് കണ്ടത്. ഉടൻ അകത്തുകയറി പരിശോധിച്ചപ്പോൾ മേശപ്പുറത്തിരുന്ന ലാപ്ടോപ്പ് കമ്പ്യൂട്ടറും ബെഡ്റൂമിലുണ്ടായിരുന്ന ഭാര്യയുടെ ഹാൻറ് ബാഗും രണ്ട് ബ്രീഫ് കെയ്സുകളും കാണാനില്ളെന്ന് മനസിലായി. ബെഡ്റൂമിൽ സൂക്ഷിച്ചിരുന്ന 30 പവൻ സ്വ൪ണാഭാരണങ്ങളും ബാഗിൽ സൂക്ഷിച്ചിരുന്ന 4800 റിയാലും കാണാനില്ലായിരുന്നു. ബ്രീഫ് കെയ്സിൽ സൂക്ഷിച്ചിരുന്ന ഭാര്യയുടെ നഴ്സിങ് സ൪ട്ടിഫിക്കറ്റും ലൈസൻസും മറ്റ് വിദ്യാഭ്യാസ സ൪ട്ടിഫിക്കറ്റുകളും കുട്ടികളുടെ പഴയതും പുതിയതുമായ എട്ട് പാസ്പോ൪ട്ടുകളും ഇഖാമകളും ഭാര്യയുടെ ഇഖാമയും നഷ്ടപ്പെട്ടവയിൽ പെടും. ഉടൻ തൊട്ടടുത്തുള്ള അൽ മനാ൪ പൊലിസ് സ്റ്റേഷനിൽ അറിയിക്കുകയും പൊലിസ് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുകയും ചെയ്തു. കവ൪ച്ച നടന്ന ഫ്ളാറ്റിൻെറ ചിത്രമെടുത്ത പൊലിസ് ഫിങ്ക൪ പ്രിൻറുകളും ശേഖരിച്ചിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് ഒരു തോബും (അറബി വസ്ത്രം) കണ്ടെടുത്തിട്ടുണ്ട്. കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
20 വ൪ഷമായി റിയാദിലുള്ള ആൻറണി ജോൺസൻെറ ജീവിതത്തിൽ ആദ്യ അനുഭവമാണിത്. സാധാരണഗതിയിൽ മുൻവശത്തെ വാതിൽ മാത്രമേ പൂട്ടാറുള്ളൂ. പൂട്ടിയെന്ന് രണ്ടാമതും ഉറപ്പാക്കിയിട്ടാണ് പോകാറുള്ളതെന്നും രണ്ട് നിലകൾ മാത്രമുള്ള കെട്ടിടത്തിൽ മുകൾ നിലയിൽ മാത്രമേ ഫ്ളാറ്റുകളുള്ളൂവെന്നും കൂടുതലും മലയാളി കുടുംബങ്ങളാണ് താമസിക്കുന്നതെന്നും ആൻറണി ജോൺസൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. വാതിൽ താക്കോൽ ഉപയോഗിച്ച് തുറന്ന നിലയിലായിരുന്നു. ചവിട്ടി തുറന്നതിൻേറയൊ മറ്റെന്തെങ്കിലും നിലയിൽ പ്രവ൪ത്തിച്ചതിൻേറയോ യാതൊരു തെളിവുകളുമില്ല. വാതിലിൽ ചെറിയ ഒരു പോറൽ പോലുമില്ല. കള്ളത്താക്കോലുപയോഗിച്ച് തുറന്നതാകാമെന്ന് സംശയിക്കുന്നു.
മക്കളായ ആൻറണി ജോൺസൻ, ആൽവിൻ ജോൺസൻ, അലീന ജോൺസൻ, ആൻ മേരി ജോൺസൻ എന്നിവരുടെ പാസ്പോ൪ട്ടുകളും ഇഖാമയും ഭാര്യ സോഫി മാത്യുവിൻെറ ഇഖാമയും അവരുടെ വിദ്യാഭ്യാസ സ൪ട്ടിഫിക്കറ്റുകളുമാണ് നഷ്ടമായിരിക്കുന്നത്. ഇവ കവ൪ച്ചക്കാ൪ എവിടെയെങ്കിലും ഉപേക്ഷിച്ച നിലയിൽ കണ്ടുകിട്ടിയാൽ 0509076239, 0559607182, 2088571 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് ചിറയത്ത് ആൻറണി ജോൺസൻ അഭ്യ൪ഥിച്ചു. കെട്ടിടത്തിൻെറ താഴത്തെ നില മുഴുവൻ ഫ്ളവ൪ ഷോപ്പുകളാണ്. കടകളെല്ലാം തുറന്നിരിക്കുകയും ധാരാളം ആളുകൾ വന്നുപോയിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സമയമായിട്ടും ഇത്രയും വലിയൊരു കവ൪ച്ച നടന്നത് എങ്ങിനെയെന്നത് എല്ലാവരേയും അമ്പരിപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.