ദുബൈ: ഷാ൪ജയിലെ വ്യാജ സീഡി നി൪മാണ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റുചെയ്തു. ആയിരക്കണക്കിന് സീഡികളും ഇവ നി൪മിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റിലായ രണ്ട് പേരും ബംഗ്ളാദേശ് പൗരൻമാരാണ്. ഷാ൪ജ വ്യവസായ മേഖല അടക്കമുള്ള സ്ഥലങ്ങളിൽ അശ്ളീല സീഡികളും വ്യാജ സിനിമാ സീഡികളും വിതരണം ചെയ്യുന്നത് ഈ സംഘമാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
13,500 സീഡിക൪, കമ്പ്യൂട്ടറുകൾ, മൾട്ടി സീഡി റോമുകൾ, സ്കാന൪, സീഡി കവ൪ അച്ചടിക്കുന്നതിനുള്ള പ്രിൻററുകൾ തുടങ്ങിയവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മലയാളമടക്കം വിവിധ ഭാഷകളിൽ പുറത്തിറങ്ങിയ പുതിയ ചലച്ചിത്രങ്ങളും പക൪പ്പുകളും ഇവയിൽ ഉൾപ്പെടും.
വ്യവസായ കേന്ദ്രങ്ങളിലെ ബാച്ചില൪ താമസയിടങ്ങളിലും മറ്റും നീലച്ചിത്ര സീഡികൾ വ്യാപകമാണെന്ന പരാതികളുടെ അടിസ്ഥാനത്തിൽ ഷാ൪ജ പൊലീസ് കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇവ൪ വലയിലായത്. വ്യവസായ മേഖല രണ്ടിൽ യ൪മൂഖ് ഏരിയയിൽ നടത്തിയ റെയ്ഡിലാണ് ഇവരുടെ കേന്ദ്രത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചത്. നടപടിക്രമങ്ങൾ പൂ൪ത്തിയാക്കിയ ശേഷം പൊലീസ് ഇവരുടെ താമസകേന്ദ്രത്തിൽ പരിശോധന നടത്തുകയായിരുന്നു. വിശദമായ പരിശോധനയിൽ ഇവരുടെ മുറികളിലൊന്ന് ചെറിയ സ്റ്റുഡിയോ ആയി ക്രമീകരിച്ചതായി കണ്ടെത്തി. ഇവിടെയാണ് സീഡി നി൪മാണം നടന്നിരുന്നത്. ഇവയുടെ വിതരണത്തിന് പ്രത്യേക സൗകര്യങ്ങളുണ്ടായിരുന്നു. പ്രതികളെ ഷാ൪ജ പബ്ളിക് പ്രോസിക്യൂഷന് കൈമാറി. ഇത്തരം നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾ അറിയിക്കണമെന്ന് ഷാ൪ജ പൊലീസ് അധികൃത൪ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.