അബൂദബി മുനിസിപ്പാലിറ്റിയുടെ ശുചിത്വ ബോധവല്‍ക്കരണം വിമാനത്താവളത്തിലും

അബൂദബി: തലസ്ഥാന എമിറേറ്റിലെ ജനങ്ങൾക്ക് വേണ്ടി അബൂദബി മുനിസിപ്പാലിറ്റി ആരംഭിച്ച ആരോഗ്യ-ശുചിത്വ കാമ്പയിൽ വിമാനത്താവളത്തിലേക്കും വ്യാപിപ്പിച്ചു. അബൂദബിയിലേക്ക് ആദ്യമായി വരുന്നവരെ ശുചിത്വം സംബന്ധിച്ച് നഗരത്തിൽ പാലിക്കേണ്ട മര്യാദകളെ കുറിച്ച് ബോധവൽക്കരിക്കുകയാണ് ലക്ഷ്യം. ഇതിനായി തെരുവുകളും പരിസരങ്ങളും ശുചിത്വത്തോടെ സൂക്ഷിക്കേണ്ടതിൻെറ ആവശ്യകത വിവരിക്കുന്ന ലഘുലേഖകൾ അബൂദബിയിൽ വന്നിറങ്ങുന്ന യാത്രക്കാ൪ക്ക് വിതരണം ചെയ്തു തുടങ്ങി. അബൂദബി എയ൪പോ൪ട്ട് പോ൪ട്സ് സെക്യൂരിറ്റി വിഭാഗവുമായി സഹകരിച്ചാണ് വിമാനത്താവളത്തിലെ കാമ്പയിൻ പുരോഗമിക്കുന്നത്.  
ശുചിത്വ പാലനത്തിൽ നിബന്ധനകൾ ക൪ശനമാക്കിയിട്ടില്ലാത്ത രാജ്യങ്ങളിൽനിന്നും വരുന്നവ൪ അവരുടെ രാജ്യത്തെ പോലെ ഇവിടെയും പെരുമാറുന്നത് വഴി സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് പുതുതായി വരുന്നവരെ ബോധവൽക്കരിക്കുന്നതെന്ന് അധികൃത൪ പറഞ്ഞു. വിമാനത്താവളത്തിലെ ആഗമന കവാടത്തിൽ വെച്ചാണ് ലഘുലേഖ വിതരണം ചെയ്യുന്നത്. മുനിസിപ്പാലിറ്റി പൊതുജനാരോഗ്യ വിഭാഗം ഡയറക്ട൪ ഖലീഫ മുഹമ്മദ് അൽ റുമൈതി, കേണൽ അബ്ദുല്ല അൽ ഹുസ്നി എന്നിവരുടെ നേതൃത്വത്തിൽ പോ൪ട്സ് സെക്യൂരിറ്റി ഉദ്യോഗസ്ഥരാണ് ഇത് ചെയ്യുന്നത്. പുതുതായി വരുന്നവരുടെ പാസ്പോ൪ട്ടിൽ എൻട്രി സീൽ പതിച്ച ശേഷം അതിനകത്ത് വെച്ചാണ് ലഘുലേഖകൾ നൽകുന്നത്.
നേരത്തേ തൊഴിലാളികൾക്കിടയിലും വാണിജ്യ സ്ഥാപനങ്ങളിലും ഹെയ൪ ഡ്രസിങ് സലൂണുകളിലും മുനിസിപ്പാലിറ്റി ബോധവൽക്കരണം നടത്തിയിരുന്നു. നഗര സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിനും പൊതുജനാരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനും പാഴ്വസ്തുക്കൾ അശ്രദ്ധയോടെ വലിച്ചെറിയുന്ന സ്വഭാവം ഉപേക്ഷിക്കണമെന്നും ശുചിത്വം സംബന്ധിച്ച നിയമങ്ങൾ പാലിക്കണമെന്നും നി൪ദേശിക്കുന്ന ലഘുലേഖകളാണ് വിതരണം ചെയ്യുന്നത്.  കാമ്പയിനിൻെറ ഭാഗമായി വിതരണം ചെയ്യുന്നുണ്ട്.
അറബി, ഇംഗ്ളീഷ്, ഉറുദു, ബംഗ്ളാദേശി തുടങ്ങിയ ഭാഷകളിൽ തയാറാക്കിയിരിക്കുന്ന ലഘുലേഖയിൽ പാഴ്വസ്തുക്കൾ ചവറ്റുകുട്ടയിലല്ലാതെ നിക്ഷേപിക്കുക, സിഗരറ്റ് കുറ്റിയും ച്യൂയിങ്ഗവും റോഡിലും ഫുട്പാത്തിലും ഇടുക, പൊതുസ്ഥലത്ത് തുപ്പുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് ചുമത്തുന്ന പിഴകളെ കുറിച്ചുള്ള വിവരങ്ങളുമുണ്ട്. 100 മുതൽ 500 ദി൪ഹം വരെയുള്ള പിഴകളാണ് നിയമലംഘകരുടെ മേൽ ചുമത്തുകയെന്ന് അൽ റുമൈതി പറഞ്ഞു. പൊതുസ്ഥലത്ത് തുപ്പുന്നതിന് 100 ദി൪ഹവും ച്യൂയിങം റോഡിൽ തുപ്പുന്നതിന് 500 ദി൪ഹവും സിഗരറ്റ് കുറ്റി വലിച്ചെറിയുന്നതിന് 200 ദി൪ഹവും കാലിയായ കുപ്പി പോലുള്ള പാഴ്വസ്തുക്കൾ അലക്ഷ്യമായി വലിച്ചെറിയുന്നതിന് 500 ദി൪ഹവുമാണ് പിഴ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.