ഭൂഷനെ അല്‍ഖൂസ് ക്യാമ്പിലേക്ക് മാറ്റി; ഹംരിയ്യയില്‍ ഭക്ഷണമില്ളെന്ന് പരാതി

ഷാ൪ജ: പ്രവാസ ജീവിതം കൊണ്ട് ചെറിയ കൂര കെട്ടാമെന്നും വലിയ കടങ്ങൾ വീട്ടാമെന്നുമുള്ള പ്രതീക്ഷയോടെ ഗൾഫിലെത്തുകയും, തൊഴിലുടമ മുങ്ങിയതോടെ മനസ്സിൻെറ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്ത സ്റ്റാഫ് സിസ്റ്റംസ് എൻജിനീയറിങിലെ തൊഴിലാളിയായ ആന്ധ്രപ്രദേശ് സ്വദേശി ഭൂഷനെ ഇന്നലെ ദുബൈ അൽഖൂസിലെ ക്യാമ്പിലേക്ക് മാറ്റി.
ഹംരിയ്യ ഫ്രീസോണിലെ തൊഴിലാളികൾ താമസിക്കുന്നത് മൂന്ന് നിലകളുള്ള ലേബ൪ ക്യമ്പിലാണ്. മാനസിക നില തക൪ന്ന ഭൂഷൻ ഇവിടെവെച്ച് എന്തെങ്കിലും കടുംകൈ ചെയ്യുമോ എന്ന ആശങ്കയാണ് ഇയാളെ അൽഖൂസിലേക്ക് മാറ്റാൻ സുഹൃത്തുക്കളെയും സന്നദ്ധ പ്രവ൪ത്തകരെയും നി൪ബന്ധിതരാക്കിയതെന്ന് അൽഖൂസ് ക്യാമ്പിലെ കോഴിക്കോട് ഫറോക്ക് സ്വദേശി സിദ്ദിഖ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
കൂടാതെ ഇയാളുടെ സുഹൃത്തുക്കളായ ആന്ധ്ര സ്വദേശികളെല്ലാം നാട്ടിലേക്ക് മടങ്ങിയതും ഇയാളെ അസ്വസ്ഥനാക്കുന്നുണ്ട്. ദുബൈയിൽ എത്തിയത് മുതൽ ഇയാൾക്ക് അൽപം ആശ്വാസം തോന്നുന്നുണ്ടെന്ന് ഇവിടെയുള്ള തൊഴിലാളികൾ പറഞ്ഞു. എന്നാലും കട ബാധ്യതകളെ കുറിച്ച ഓ൪മകൾ കടന്നുവരുമ്പോൾ മനസ്സ് അസ്വസ്ഥമാവുന്നുണ്ട്. ഇന്നലെ ഇയാളുടെ കദന കഥ ‘ഗൾഫ് മാധ്യമ’ത്തിൽ വായിച്ച പലരും സഹായ വാഗ്ദാനം അറിയിച്ചിട്ടുണ്ട്.
അതേസമയം, ഹംരിയ്യ ക്യാമ്പിലെ 34 തൊഴിലാളികൾക്ക് ഇന്നലെ മുതൽ ഭക്ഷണം ലഭിക്കുന്നില്ളെന്ന് ഇവിടെ കഴിയുന്ന പന്തളം സ്വദേശി മധു പറഞ്ഞു. മൊത്തം 34 തൊഴിലാളികളാണ് ഇവിടെയുള്ളത്. ഏഴ് പേ൪ മാത്രമേ ബാക്കിയുള്ളൂവെന്ന വാ൪ത്തകളാണ് ഇവ൪ക്ക് വിനയായത്. ഇവരെല്ലാം വിസ കാലാവധി കഴിഞ്ഞവരാണ്.
ഭൂഷൻ അടക്കം 24 പേ൪ക്ക് ഇതുമായി ബന്ധപ്പെട്ട പിഴയടക്കാനുമുണ്ട്. മറ്റുള്ളവരുടെ വിസ കാലാവധി കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. എത്രയും വേഗം നാട്ടിലേക്ക് മടങ്ങാനുള്ള കാത്തിരിപ്പിലാണ് എല്ലാവരും. കൂടാതെ ഭക്ഷണവുമായി ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയും ഇവ൪ക്കുണ്ട്.
അൽഖൂസ് ക്യാമ്പിൽ ഇനി അവശേഷിക്കുന്നത് 75 തൊഴിലാളികളാണ്. ഇവരും ഉടൻ നാട്ടിലെത്താമെന്ന പ്രതീക്ഷയിലാണ്. എന്നാൽ തങ്ങളുടെ വൻ സാമ്പത്തിക ബാധ്യത എങ്ങിനെ തീ൪ക്കുമെന്ന ആശങ്കയാണ് എല്ലാവരെയും അലട്ടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.