അബൂദബി: പശ്ചിമ മേഖലയിലെ ഖ൪ബിയയിൽ നടക്കുന്ന അൽ ദഫ്റ ഫെസ്റ്റിവലിൻെറ ഭാഗമായ ഒട്ടക സൗന്ദര്യ മത്സരത്തിൽ സമഗ്രതയും സുതാര്യതയും കൃത്യതയും ഉറപ്പാക്കുമെന്ന് മത്സരത്തിൻെറ ഡയറക്ട൪ മുഹമ്മദ് അൽ മുഹൈരി പറഞ്ഞു. ഇതിനായി ജൂറിയുടെ എണ്ണം പത്തായി വ൪ധിപ്പിച്ചിട്ടുണ്ട്. ജോ൪ദാനിൽ നിന്നും യമനിൽ നിന്നുമൊക്കെ ഇത്തവണ ഒട്ടകങ്ങൾ എത്തിയിട്ടുണ്ട്. മൊത്തം സമ്മാനത്തുക 35 മില്യൻ ദി൪ഹത്തിൽ നിന്ന് 40 മില്യൻ ദി൪ഹമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, അബൂദബി ഫുഡ് കൺട്രോൾ അതോറിറ്റിയുടെ (എ.ഡി.എഫ്.സി.എ) ആഭിമുഖ്യത്തിൽ 1,900 ഒട്ടകങ്ങൾക്ക് സൗജന്യ പ്രതിരോധ കുത്തിവെപ്പും ചികിത്സയും നൽകി.
ഫെസ്റ്റിൽ കൈമാറുകയോ വിൽക്കുകയോ ചെയ്യുന്ന ഒട്ടകങ്ങൾക്ക് രോഗമൊന്നും ഇല്ളെന്ന് ഉറപ്പാക്കുന്നതിനാണ് ഇത്. എമിറേറ്റിലെ ഒട്ടക-കന്നുകാലി ഫാമുകളിൽ പരിശോധനകൾക്കും ചികിത്സക്കും കുത്തിവെപ്പിനുമൊക്കെയായി അതോറിറ്റിയുടെ ആനിമൽ വെൽത്ത് വിഭാഗത്തിൻെറ മൊബൈൽ വെറ്ററിനറി യൂനിറ്റുകൾ സന്ദ൪ശിക്കാറുണ്ടെന്ന് അധികൃത൪ വ്യക്തമാക്കി.
കൂടാതെ, ഫാമുകളിൽ നിന്നും ദൂരയാത്രക്കിടയിലും ചാകുന്ന ഒട്ടകങ്ങളെ നീക്കാനും അതോറിറ്റി സഹായിക്കുന്നുണ്ട്. മൃഗ രജിസ്ട്രേഷൻ സംവിധാനത്തെ കുറിച്ച് വിശദീകരിക്കാനുള്ള അതോറിറ്റിയുടെ സ്റ്റാളും ഫെസ്റ്റിൽ പ്രവ൪ത്തിക്കുന്നുണ്ട്. അബൂദബിയിൽ ഒരു മാസം തികഞ്ഞ ആടുകളെയും രണ്ട് ആഴ്ച കഴിഞ്ഞ പശുക്കളെയും ഒട്ടകങ്ങളെയും രജിസ്റ്റ൪ ചെയ്യണമെന്ന് നി൪ബന്ധമാണ്. ദഫ്റ ഫെസ്റ്റിൽ ആഭ്യന്തര മന്ത്രാലയം ഒരുക്കിയിരിക്കുന്ന ‘ഗ്രാമം’ കഴിഞ്ഞ ദിവസം അമേരിക്കൻ അംബാസഡ൪ മൈക്കിൾ കോ൪ബിൻ സന്ദ൪ശിച്ചിരുന്നു. അതിൻെറ ചുമതലയുള്ള കേണൽ ഹുസൈൻ അൽ അവാദി അദ്ദേഹത്തെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.