ദുബൈയിലെ രണ്ട് ഇന്ത്യന്‍ സ്കൂളുകള്‍ കെ.എച്ച്.ഡി.എയുടെ മികവിന്‍െറ പട്ടികയില്‍

ദുബൈ: പഠന നിലവാരം ഉയ൪ത്തുന്നതിൻെറ ഭാഗമായി എജുക്കേഷൻ ആൻറ് ഹുമൻ ഡവലപ്മെൻറ് അതോറിറ്റി (കെ.എച്ച്.ഡി.എ) തയാറാക്കിയ ഗുണ നിലവാര നി൪ണയ പരിശോധനയിൽ ഇന്ത്യൻ സ്കൂളുകൾ നില മെച്ചപ്പെടുത്തിയതായി സൂചന. ഇത്തവണ രണ്ട് ഇന്ത്യൻ സ്കൂളുകൾ മികച്ച സ്കൂളുകളുടെ പട്ടികയിൽ ഉൾപ്പെട്ടതായാണ് സൂചന. ദുബൈ ഇന്ത്യൻ സ്കൂളും ദുബൈ മൊഡേൺ ഹൈസ്കൂളുമാണ് മികച്ചവയുടെ പട്ടികയിൽ ഇടം നേടിയത്. നാല് വ൪ഷം മുമ്പ് ആരംഭിച്ച പരിശോധനയിൽ ആദ്യമായാണ് ഇന്ത്യൻ സ്കൂൾ ഈ പട്ടികയിലെത്തുന്നത്.
ദുബൈ ഇന്ത്യൻ സ്കൂളിൽ സി.ബി.എസ്.ഇയും മൊഡേൺ ഹൈസ്കൂളിൽ ഐ.സി.എസ്.ഇ  പാഠ്യപദ്ധതിയുമാണ് പിന്തുടരുന്നത്. മൊത്തം 21ഇന്ത്യൻ സ്കൂളുകളിൽ നടത്തിയ പരിശോധനയിൽ ഇവ മാത്രമാണ് ഒൗട്സ്റ്റാൻറിങ് വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വ൪ഷം ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച പട്ടികയിലും ഇന്ത്യൻ സ്കൂളുകളുടെ സ്ഥിതി ദയനീയമായിരുന്നു. അന്ന് ഏഴ് ഇന്ത്യൻ സ്കൂളുകൾക്ക് ‘ഗുഡ്’ സ൪ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. മൂന്ന് ഇന്ത്യൻ സ്കൂളുകൾ തൃപ്തികരമല്ലാത്തവയുടെ പട്ടികയിലായിരുന്നു. വിദ്യാഭ്യാസ മന്ത്രാലയം മുന്നോട്ടുവെച്ച എല്ലാ നിബന്ധനകളും കണിശമായി പാലിച്ചവ൪ക്കാണ് ‘ഒൗട്സ്റ്റാൻറിങ്’ ഗ്രേഡ് നൽകുക. ഈ വ൪ഷത്തെ പട്ടിക ഫെബ്രുവരിയിലാണ് ഒൗദ്യോഗികമായി പ്രസിദ്ധീകരിക്കുക.
ഈ വ൪ഷം സ്കൂളുകളുടെ പരിശോധനാ ഫലം പ്രിൻസിപ്പൽമാ൪ രക്ഷിതാക്കളുമായി പങ്കുവെക്കും. സ്കൂളുകളുടെ പ്രവ൪ത്തന മികവ് സംബന്ധിച്ച തുറന്ന ആശയ സംവാദത്തിന് ഇത് വഴിയൊരുക്കും. സ്കൂളിൻെറ നിലവിലെ പ്രശ്നങ്ങളെക്കുറിച്ചും മെച്ചപ്പെടുത്തേണ്ട വശങ്ങളെക്കുറിച്ചും രക്ഷിതാക്കൾക്ക് അധ്യാപകരുമായി ആശയങ്ങൾ പങ്കുവെക്കാനും ഇത് വഴിയൊരുക്കും. എന്നാൽ മികച്ച പട്ടികയിൽ ഉൾപ്പെടുന്ന വിദ്യാലയങ്ങൾ ഇത് മാ൪ക്കറ്റിങ് ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് അതോറിറ്റി നിയന്ത്രണമേ൪പ്പെടുത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.