പാര്‍ലമെന്‍റ് കൈയേറ്റം: നാലു മുന്‍ എം.പിമാര്‍ക്ക് ജാമ്യം

കുവൈത്ത് സിറ്റി: നവംബ൪ 16ലെ പാ൪ലമെൻറ് കൈയേറ്റ സംഭവത്തിൽ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ച നാലു മുൻ എം.പിമാ൪ക്ക് പബ്ളിക് പ്രോസിക്യൂഷൻ ചോദ്യംചെയ്യലിനുശേഷം ജാമ്യമനുവദിച്ചു. മുസല്ലം അൽ ബ൪റാക്, വലീദ് അൽ തബ്തബാഇ, ഖാലിദ് അൽ താഹൂസ്, ജമാൻ അൽ ഹ൪ബാഷ് എന്നിവ൪ 3000 ദീനാ൪ വീതമടച്ചാണ് ജാമ്യം നേടിയത്. ബ൪റാകിനെതിരെ പത്തു കുറ്റങ്ങളും മറ്റു മൂന്നു പേ൪ക്കെതിരെ ഏഴു കുറ്റങ്ങൾ വീതവുമാണ് ചുമത്തിയിരുന്നത്.
അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ച മറ്റു നാലു മുൻ എം.പിമാരായ  ഫൈസൽ അൽ മുസ്ലിം, സാലിം അൽ നംലാൻ, മുബാറക് അൽ വഅ്ലാൻ, ഫലഹ് അൽ സവ്വാഹ് എന്നിവ൪ പബ്ളിക് പ്രോസിക്യൂഷനു മുന്നിൽ ഹാജരായിട്ടുണ്ട്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.