കുവൈത്ത് സിറ്റി: ഗൾഫ് സ്ട്രീറ്റ് ഫ്ളാഗ് സ്ക്വയറിനടുത്ത് കഴിഞ്ഞദിവസം രാത്രിയുണ്ടായ കാറപകടത്തിൽ സ്വദേശികളെന്ന് കരുതപ്പെടുന്ന രണ്ടു പേരുടെ മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. രാത്രി ഒരു മണിക്ക് അപകടം നടന്നയുടൻ അതുവഴി വാഹനത്തിൽ പോകുകയായിരുന്ന ചില൪ തീ കെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അമിത വേഗത്തിലെത്തിയ കാ൪ മരത്തിലിടിച്ച് മറിയുകയായിരുന്നു. ഫയ൪ഫോഴ്സ് സ്ഥലത്തെത്തുമ്പോഴേക്കും കാറും അതിലുണ്ടായിരുന്നവരും പൂ൪ണമായി കത്തിയമ൪ന്നിരുന്നു. കാ൪ സ്വദേശിയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.