ജഹ്റ: പൗരത്വവും കസ്റ്റഡിയിലായവരുടെ മോചനവും ആവശ്യപ്പെട്ട് ജഹ്റയിലെ തൈമയിൽ തുട൪ച്ചയായ രണ്ടാം ദിവസവും പ്രകടനം നടത്താനുള്ള ബിദൂനികളുടെ ശ്രമം പൊലീസ് വിഫലമാക്കി.
ഇന്നലെ ചെറു സംഘങ്ങളായി തൈമയിലേക്ക് നീങ്ങിയ ബിദൂനികളെ പൊലീസ് പലയിടത്തുംവെച്ച് തടയുകയായിരുന്നു. പൊലീസിന് നി൪ദേശങ്ങൾ നൽകാനും അറസ്റ്റ് ചെയ്യേണ്ടവരെ ചൂണ്ടിക്കാണിച്ചുകൊടുക്കാനുമായി ആഭ്യന്തര മന്ത്രാലയത്തിൻെറ ഹെലികോപ്റ്ററുകൾ ജഹ്റക്ക് മുകളിൽ വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ഇവിടെ ബിദൂനികൾ നടത്തിയ പ്രകടനം അക്രമാസക്തമായതിനെ തുട൪ന്ന് പൊലീസ് കണ്ണീ൪ വാതകവും ജലപീരങ്കിയും പ്രയോഗിച്ചിരുന്നു. ബിദൂനികൾ പൊലീസിനും പൊലീസ് വാഹനങ്ങൾക്കും നേരെ അക്രമം നടത്തിയതായി കാമറ ദൃശ്യങ്ങൾ തെളിയിക്കുന്നതായി ആഭ്യന്തര മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.
കഴിഞ്ഞ ദിവസത്തെ പ്രകടനം അക്രമാസക്തമായതിനെ തുട൪ന്ന് 15 ഓളം പേ൪ക്ക് പരിക്കേറ്റതായും 25 ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും റിപ്പോ൪ട്ടുണ്ട്. പ്രകടനക്കാ൪ നടത്തിയ കല്ളേറിൽ സുരക്ഷാ ഉദ്യോഗസ്ഥ൪ക്കും പരിക്കുണ്ട്. പൊതുസുരക്ഷാകാര്യ അസിസ്റ്റൻറ് അണ്ട൪ സെക്രട്ടറി മഹ്മൂദ് അൽ ദൂസരിക്കും പരിക്കേറ്റിട്ടുണ്ട്.
വെള്ളിയാഴ്ചത്തെ റാലിയും സംഘ൪ഷഭരിതമായിരുന്നു. അന്ന് കസ്റ്റഡിയിലായ 20 പേരെ ഞായറാഴ്ചയാണ് മോചിപ്പിച്ചത്. രാജ്യത്തെ നിയമപ്രകാരം പൗരന്മാരല്ലാത്തവ൪ക്ക് റാലി നടത്താൻ അവകാശമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.