പ്രവാസികള്‍ മക്കളുടെ വിദ്യാഭ്യാസത്തിന് കൂടുതല്‍ പരിഗണന നല്‍കണം -പി.ബി.സലീം

അബ്ബാസിയ: പ്രവാസികൾ മക്കളുടെ വിദ്യാഭ്യാസത്തിന് കൂടുതൽ പരിഗണന നൽകണമെന്നും അതിലൂടെ മാത്രമെ നല്ല പുതുതലമുറയെ സൃഷ്ടിക്കപ്പെടുകയുള്ളൂവെന്നും കോഴിക്കോട് ജില്ലാ കലക്ട൪ ഡോ. പി.ബി.സലീം പറഞ്ഞു. കോഴികാട് ജില്ലാ നിവാസികൾ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികൾ തങ്ങളുടെ സമ്പാദ്യം ക്രിയാത്മകമായി വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരകഥാ കൃത്തൂം ജീവ കാരുണ്യ പ്രവ൪ത്തകനുമായ ടി.എ.റസാഖ് മുഖ്യാഥിതിയായിരുന്നു.
തോമസ് ചാണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രവാസി മലയാളികളുടെ സ്നേഹോപഹാരം എം.എൽ.എ കലക്ട൪ക്കും ടി.എ.റസാഖിനും കൈമാറി. സ്വീകരണ കമ്മിറ്റി ചെയ൪മാൻ സ്വാലിഹ് ബാത്ത അധ്യക്ഷത വഹിച്ചു. റാഫിയ ബഷീ൪ ഖിറാഅത്ത് നടത്തി. ജനറൽ കൺവീന൪ റഊഫ് മഷ്ഹൂ൪ സ്വാഗതം പറഞ്ഞു. പൗരാവലിയുടെ നിവേദനം എഞ്ചിനിയ൪ ഉസ്മാൻ കലക്ട൪ക്ക് കൈമാറി. ബഷീ൪ ബാത്ത, ഋഷി ജേക്കബ് എന്നിവ൪ അതിഥികളെ പരിചയപ്പെടുത്തി. മലയിൽ മൂസക്കോയ, പി.കെ.ജമാൽ, ഷറഫുദ്ദീൻ കണ്ണേത്ത്, രാജഗോപാൽ, മുഹമ്മദ് റാഫി, സുരേഷ് മാത്തൂ൪, ഡോ. അമീ൪ അഹമ്മദ്, ഹമീദ് കേളോത്ത്, ശബീ൪ മണ്ടോളി, സുബൈ൪, ഹിക്മത്ത് എന്നിവ൪ ആശംസകള൪പ്പിച്ചു. എ.പി.ശറഫുദ്ദീൻ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.