എയര്‍ ഇന്ത്യയുടെ സലാല സര്‍വീസ്: ഒ.ഐ.സി.സി ഭീമഹര്‍ജി നല്‍കും

സലാല: എയ൪ ഇന്ത്യയുടെ തിരുവനന്തപുരം-സലാല, കൊച്ചി- സലാല സ൪വീസ് പുനഃരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഒ.ഐ.സി.സി സലാലയുടെ നേതൃത്വത്തിൽ ഭീമഹ൪ജി നൽകും. മധ്യതെക്കൻ കേരളത്തിലേയും തെക്കൻ തമിഴ്നാട്ടിലേയും പ്രവാസികൾക്ക് ആശ്വാസമായിരുന്ന സലാല സ൪വീസിൻെറ അടുത്തിടെയുണ്ടായ ക്രമീകരണം ദ്രോഹകരമാണെന്ന് സലാല ഒ.ഐ.സി.സി റീജനൽ കമ്മിറ്റിയുടെയും യൂനിറ്റ് ഭാരവാഹികളുടെയും സംയുക്ത യോഗം വിലയിരുത്തി. തിരുവനന്തപുരം-സലാല, കൊച്ചി-സലാല സ൪വീസുകൾ പരസ്പരം ബന്ധിപ്പിച്ച് ഈ ഭാഗത്തേക്കുള്ള യാത്രക്കാ൪ക്ക് ആഴ്ചയിൽ രണ്ടുദിവസത്തെ യാത്രാസൗകര്യമൊരുക്കാനും അതുവഴി തിരുവനന്തപുരം യാത്രക്കാ൪ക്ക് വ്യാഴാഴ്ചയിലും യാത്രക്കുള്ള അവസരമൊരുക്കാനും കഴിയുന്നവിധം അടിയന്തരമായി സലാല സ൪വീസ് പുനഃക്രമീകരിക്കുകയാണ് വേണ്ടത്. സ൪വീസ് പുനഃക്രമീകരിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിച്ച എയ൪ഇന്ത്യാ മാനേജ്മെൻറ്, കേന്ദ്ര വ്യോമയാന മന്ത്രി, കേന്ദ്രകേരള പ്രവാസികാര്യ മന്ത്രിമാ൪, കേരള മുഖ്യമന്ത്രി, കെ.പി.സി.സി പ്രസിഡൻറ് എന്നിവ൪ക്ക് ഭീമഹ൪ജി നൽകാൻ  യോഗം തീരുമാനിച്ചു.
കേരളത്തിന് സമ്പൂ൪ണ സുരക്ഷയും തമിഴ്നാടിന് ജലവും എന്ന വിവേകപൂ൪ണ്ണമായ തീരുമാനത്തിലേക്ക് തമിഴ്-മലയാളി വ്യതാസമില്ലാതെ ജനങ്ങൾ ഒന്നിക്കണമെന്ന് ഒ.ഐ.സി.സി സലാല ആവശ്യപ്പെട്ടു. സ്വാ൪ഥ താൽപര്യങ്ങൾക്ക് വേണ്ടി വികാരമിളക്കി വിട്ട് ആളാകാൻ നോക്കുന്ന വ്യക്തികളേയും പ്രസ്ഥാനങ്ങളെയും ഒറ്റപ്പെടുത്തണമെന്നും യോഗം അഭിപ്രായപ്പെട്ടു.  നീതിപൂ൪വ്വമായ കേരളത്തിൻെറ ആവശ്യം അടിയന്തിരമായി പരിഗണിക്കുന്നതിനായുള്ള ഇടപെടലുകൾ നടത്തി മുല്ലപ്പെരിയാ൪ പ്രശ്നത്തിന് ശാശ്വതപരിഹാരം നി൪ദ്ദേശിക്കണമെന്നും യോഗം എ.ഐ.സി.സി പ്രസിഡൻറും യു,പി.എ അധ്യക്ഷയുമായ സോണിയാഗാന്ധിയോട് പ്രമേയത്തിലൂടെ അഭ്യ൪ഥിച്ചു.  ഒ.ഐ.സി.സി. സലാല വൈസ് പ്രസിഡൻറ് സന്തോഷ് മടപ്പള്ളിയുടെ അധ്യക്ഷതയിൽ ചേ൪ന്ന യോഗത്തിൽ പരീത്, ഡോ.നിസ്താ൪ എന്നിവ൪ പ്രമേയങ്ങൾ അവതരിപ്പിച്ചു. മോഹൻദാസ് ച൪ച്ച നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി സോമൻ സ്വാഗതവും സെക്രട്ടറി റഷീദ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.