മസ്കത്ത്: അൽ ബുസ്താൻ പാലസ് ഹോട്ടലിൽ സംഘടിപ്പിച്ച നാലാം ഒമാനി തീയേറ്റ൪ ഫെസ്റ്റിവൽ തുടങ്ങി. പരിസ്ഥിതി മന്ത്രി മുഹമ്മദ് ബിൻ സാലിം അൽ തൂബിയാണ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തത്. നിരവധി പ്രമുഖ വ്യക്തിത്വങ്ങളും ഉന്നത ഉദ്യോഗസ്ഥരും കലകാരന്മാരും അഥിതികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഒമാനിലെ തീയേറ്റ൪ രംഗത്ത് സംഭാവനകൾ അ൪പ്പിക്കാനാണ് തീയേറ്റ൪ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതെന്ന് സംഘടക കമ്മറ്റി ചെയ൪മാൻ ഡോ. അബ്ദുല്ല കരീം ബിൻ അലി ജവാദ് പറഞ്ഞു.
ഫെസ്റ്റിവലിൻെറ ഭാഗമായി എട്ട് തീയേറ്റ൪ ഷോകൾ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ ആശയ വിനിമയ പരിപാടികളും അഭിനയം, സംവിധാനം തുടങ്ങിയ വിഷയങ്ങളിൽ ശിൽപശാലകളും സംഘടിപ്പിക്കുന്നുണ്ട്. രണ്ട് വ൪ഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിൽ അറബ്, അന്താരാഷ്ട്ര മാധ്യമ പ്രവ൪ത്തകരും പങ്കെടുക്കുന്നുണ്ട്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.