ഭൂചലന സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞരുടെ റിപ്പോര്‍ട്ട്

കുമളി: മുല്ലപ്പെരിയാ൪ അണക്കെട്ടിൽ എട്ട് സ്ഥലത്ത് ജലം ചോരുന്നുണ്ടെന്ന് ഇതുസംബന്ധിച്ച് പഠനം നടത്തിയ ഭൗമ ശാസ്ത്ര പഠന കേന്ദ്രത്തിലെ ശാസ്ത്രജ്ഞ൪ സ൪ക്കാറിന് റിപ്പോ൪ട്ട് നൽകി.
ഭൗമ ശാസ്ത്ര പഠന കേന്ദ്രത്തിലെ മുതി൪ന്ന ശാസ്ത്രജ്ഞൻ ജോൺ മത്തായിയാണ് ഇതുസംബന്ധിച്ച് സ൪ക്കാറിന് റിപ്പോ൪ട്ട് നൽകിയത്. അണക്കെട്ട് ഉൾക്കൊള്ളുന്ന ഭൂപ്രദേശത്ത് തുട൪ച്ചയായി ചെറിയ ഭൂചലനങ്ങൾ ഉണ്ടാകുന്നത് അപകട സൂചനയാണെന്നും വലിയ ഭൂചലത്തിന് സാധ്യതയുണ്ടെന്നും  റിപ്പോ൪ട്ടിൽ പറയുന്നു.


ഭൂചലനത്തെ തുട൪ന്ന് അണക്കെട്ട് തക൪ന്നാൽ വെള്ളം കയറാൻ സാധ്യതയുള്ള മുഴുവൻ പ്രദേശങ്ങൾ സംബന്ധിച്ചും റിപ്പോ൪ട്ടിലുണ്ട്.അണക്കെട്ട് ഉൾപ്പെടുന്ന ഭൂപ്രദേശങ്ങളിൽ ഡിസംബ൪,ജനുവരി മാസങ്ങൾ കൂടുതൽ ആശങ്കാജനകമാണെന്നും ജലനിരപ്പ് ഉയ൪ന്ന് നിൽക്കുന്ന ഘട്ടത്തിൽ ഭൂചലനം തുട൪ച്ചയായി ഉണ്ടാകുന്നത് അപകടകരമാണെന്നും പറയുന്നു.
അണക്കെട്ടിൽ കണ്ടെത്തിയിട്ടുള്ള എട്ട് വിള്ളലുകൾ സംബന്ധിച്ച വിവരങ്ങൾ തുട൪ച്ചയായി ശേഖരിക്കുകയും ഇതിൻെറ വലുപ്പം കൂടുന്നുണ്ടോയെന്നത് പരിശോധിക്കുകയും വേണം.ഇതുവഴി പുറത്തേക്കൊഴുകുന്ന ജലത്തിൻെറ അളവ് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന ഓരോ ഘട്ടത്തിലും വിലയിരുത്തണമെന്നും റിപ്പോ൪ട്ടിൽ ശിപാ൪ശയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.