ലാപ്ടോപിനുള്ളില്‍ മയക്കുമരുന്ന് കടത്തിയ പ്രതിക്ക് എയിഡ്സും; വിചാരണ തുടങ്ങി

ദുബൈ: ലാപ്ടോപിനുള്ളിൽ മയക്കുമരുന്ന് കടത്തിയ കേസിൽ അറസ്റ്റിലായ നൈജീരിയൻ യുവാവിൻെറ വിചാരണ തുടങ്ങി. നെജീരിയയിൽ നിന്ന് മലേഷ്യയിലേക്ക് ദുബൈ വഴി യാത്ര ചെയ്ത 27കാരനാണ് മയക്കുമരുന്നുകളുമായി പിടിയിലായത്. രാജ്യത്ത് നിരോധിക്കപ്പെട്ട മെഥാംഫെറ്റമിൻ എന്ന മയക്കുമരുന്ന് ലാപ്ടോപിനുള്ളിൽ കടത്തുകയായിരുന്നു. ട്രാൻസിറ്റ് വിസയിലെത്തിയ ഇയാളുടെ ലാപ്ടോപ് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഗുളികകൾ കണ്ടെടുത്തത്. ലാപ്ടോപ് ഓൺചെയ്തു കാണിക്കാൻ കസ്റ്റംസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടെങ്കിലും ബാറ്ററി ചാ൪ജില്ളെന്നായിരുന്നു മറുപടി. ബാറ്ററി എടുത്തുകാണിക്കാൻ ആവശ്യപ്പെട്ടിട്ടും അനുസരിക്കാൻ ഇയാൾ തയാറായില്ല. പിന്നീട് ഉദ്യോഗസ്ഥൻ വിശദമായി പരിശോധിച്ചപ്പോഴാണ് മെഥാംഫെറ്റമിൻ കണ്ടെത്തിയത്.
എന്നാൽ ഇതേക്കുറിച്ച് തനിക്കൊന്നും അറിയില്ളെന്നും മലേഷ്യയിൽ കൈമാറുന്നതിന് ഒരാൾ ലാപ്ടോപ് തന്നെ ഏൽപിക്കുകയായിരുന്നുവെന്നുമാണ് ഇയാൾ ഉദ്യോഗസ്ഥരെ അറിയിച്ചത്.
മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്നറിയാൻ നടത്തിയ പരിശോധനയിൽ ഇയാൾക്ക് എയിഡ്സ് ബാധയുള്ളതായും കണ്ടെത്തിയിരുന്നു. ഇയാൾ എച്ച്.ഐ.വി പോസിറ്റീവ് ആണെന്ന് ഇന്നലെ കോടതി മുമ്പാകെ പ്രോസിക്യൂഷൻ വ്യക്തമാക്കുകയായിരുന്നു. ഇന്നലെ വാദം കേട്ട കോടതി കേസ് അടുത്ത മാസം അഞ്ചിന് വീണ്ടും പരിഗണിക്കും. മറ്റൊരു നൈജീരിയക്കാരൻ ഉൽപെട്ട മയക്കുമരുന്നു കേസും ഇന്നലെ കോടതിയുടെ പരിഗണനക്ക് വന്നു. 1.12 കിലോഗ്രാം മയക്കുമരുന്ന് കടത്താൻ ശ്രമിച്ചെന്നാണ് ഇയാൾക്കെതിരായ കേസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.