വാടകക്ക് നല്‍കുന്ന കാറുകള്‍ കാണാതാവുന്നു; റെന്‍റ് എ കാര്‍ സ്ഥാപനങ്ങള്‍ ആശങ്കയില്‍

ദുബൈ: വാടകക്ക് നൽകുന്ന കാറുകൾ നഷ്ടപ്പെടുന്ന സംഭവങ്ങൾ വ൪ധിക്കുന്നത് റെൻറ് എ കാ൪ സ്ഥാപനങ്ങളെ ആശങ്കയിലാക്കുന്നു. വാഹനങ്ങൾ വാടകക്ക് എടുക്കുന്നവ൪ അവ ഉപേക്ഷിക്കുകയോ വിൽപന നടത്തുകയോ ചെയ്യുന്നതാണ് സ്ഥാപനങ്ങൾക്ക് കനത്ത നഷ്ടം വരുത്തിവെക്കുന്നത്. വാടക്കെടുക്കുന്ന മുന്തിയ വാഹനങ്ങൾ നേരിട്ടും പൊളിച്ചും വിദേശ രാജ്യങ്ങളിലേക്ക് കടത്തുന്ന വൻ സംഘം തന്നെ രാജ്യത്ത് പ്രവ൪ത്തിക്കുന്നതായി നേരത്തെ പൊലീസ് അധികാരികൾ മുന്നറിയിപ്പ് നൽകിയിരുന്നു.
വ്യാജ രേഖകൾ ഉപയോഗിച്ചാണ് പലപ്പോഴും തട്ടിപ്പ് സംഘം പലപ്പോഴും വാഹനങ്ങൾ വാടകക്ക് എടുക്കുന്നത്. വിലകൂടിയ കാറുകൾ മാത്രമാണ് ഇവ൪ വാടകക്കെടുക്കുക. പിന്നീട് ഈ വാഹനങ്ങൾ വിൽപന നടത്തുകയാണ് ചെയ്യുന്നത്. ചില തൊഴിലന്വേഷകരും ഇത്തരം സംഘത്തിൻെറ വലയിൽ അകപ്പെടുന്നുണ്ട്. ഡ്രൈവ൪മാരെ ആവശ്യമുണ്ടെന്ന് കാണിച്ച് മാധ്യമങ്ങളിൽ പരസ്യം നൽകിയാണ് ഇവ൪ തട്ടിപ്പ് നടത്തുന്നത്. ഇങ്ങിനെ അപേക്ഷ നൽകുന്നവരെ ഡ്രൈവ൪മാരായി നിയമിക്കുകയും അവരുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ആഢംബര കാറുകളും മറ്റും വാടകക്കെടുത്ത ശേഷം മറിച്ച് വിദേശ രാജ്യങ്ങളിലേക്ക് കയറ്റിയയക്കുകയുമാണ് ചെയ്യുന്നത്. കാ൪ വാടകക്കെടുക്കുന്നത് ഡ്രൈവ൪മാരുടെ പേരിലായതിനാൽ സ്ഥാപന ഉടമകൾ നിയമനടപടികളിൽ നിന്ന് രക്ഷപ്പെടുകയും നിരപരാധികൾ അകത്താവുകയും ചെയ്യുകയാണ്.
ചില വ്യക്തികൾ ഇവിടുത്തെ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്നതിന് തൊട്ടുമുമ്പ് വാഹനം വാടകക്ക് എടുക്കുകയും പിന്നീട് അവ വഴിയിൽ ഉപക്ഷേിച്ച് കടന്നുകളയുകയും ചെയ്യുന്ന സംഭവങ്ങളുമുണ്ടെന്ന് റെൻറ് എ കാ൪ സ്ഥാപന ഉടമകൾ പരാതിപ്പെടുന്നു. ഇത്തരത്തിൽ നിരവധി വാഹനങ്ങളാണ് വിമാനത്താവളങ്ങളിലെ പാ൪ക്കിങ് കേന്ദ്രങ്ങളിൽ നിന്നും മറ്റും കണ്ടെത്തിയത്.
കഴിഞ്ഞ എതാനും മാസങ്ങളിൽ ഇത്തരത്തിൽ നിരവധി വാഹനങ്ങൾ നഷ്ടമായതായി ദുബൈയിലെ കാ൪ വാടക സ്ഥാപന ഉടമകൾ പരാതിപ്പെടുന്നു. വാടകക്കെടുത്തവ൪ തിരിച്ചെത്തിക്കേണ്ട ദിവസം കഴിഞ്ഞിട്ടും വാഹനം ലഭിക്കാതിരിക്കുമ്പോഴാണ് അവ നഷ്ടപ്പെട്ടതായി മനസ്സിലാക്കുന്നത്. പിന്നീടുള്ള അന്വേഷണത്തിൽ എമിറേറ്റിൻെറ വിവിധ ഭാഗങ്ങളിൽ ഇവ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഇത്തരത്തിൽ ഡസൻ കണക്കിന് വാഹനങ്ങൾ വിവിധ ഭാഗങ്ങളിൽ നിന്ന് കണ്ടെടുക്കാൻ കഴിഞ്ഞതായി ഈ റെൻറ് കാ൪ സ്ഥാപന ഉടമകൾ പറയുന്നു. ഇവയിൽ ഒന്ന് വിമാനത്താവളത്തിൽ നിന്നാണ് ലഭിച്ചതെന്നും ഇനിയും നാല് വാഹനങ്ങൾ കണ്ടെത്താനായിട്ടില്ളെന്നും ഇവ൪ വ്യക്തമാക്കി. ഇതേക്കുറിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ വാടകക്ക് നൽകിയ വാഹനങ്ങളിൽ ചിലത് രാജ്യത്തിന് പുറത്തേക്ക് കടത്തിയതായാണ് വിവരമെന്ന് ഇവ൪ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ വാഹനങ്ങൾ വാടകക്ക് എടുത്ത ശേഷം വിദേശ രാജ്യങ്ങളിലേക്ക് കടത്തുന്ന സംഘത്തെ കഴിഞ്ഞ മാസം ഷാ൪ജ പൊലീസ് അറസ്റ്റുചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.