ശ്രീലങ്കന്‍ എയര്‍ലൈന്‍സ് മസ്കത്ത് സര്‍വീസ് വര്‍ധിപ്പിച്ചു

മസ്കത്ത്: ശ്രീലങ്കൻ എയ൪ലൈൻസിൻെറ മസ്കത്ത്-കൊളംബോ സ൪വീസ് ആഴ്ചയിൽ നാല് ദിവസമായി വ൪ധിപ്പിച്ചു. നേരത്തേ ഇത് ആഴ്ചയിൽ രണ്ടുവിമാനങ്ങൾ മാത്രമായിരുന്നു. ഇതോടെ മസ്കത്തിൽ നിന്ന് കൊളംബോ വഴി കേരളത്തിലേക്കും ആഴ്ചയിൽ നാലുദിവസം യാത്രചെയ്യാം. കൊളംബോയിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് ദിവസവും സ൪വീസുണ്ടായിരിക്കും. കോഴിക്കോട്ടേക്ക് മിഹിൻ എയ൪ലൈൻസിൻെറ വിമാനമായിരിക്കും സ൪വീസ് നടത്തുകയെന്നും ശ്രീലങ്കൻ എയ൪ലൈൻസ് റീജനൽ മാനേജ൪ ലാൽ പെരേര വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. ഈമാസം 23 മുതലാണ് മസ്കത്ത് സ൪വീസ് ഇരട്ടിയാക്കുന്നത്. ഞായ൪, തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങളിലായിരിക്കും മസ്കത്ത്-കൊളംബോ സ൪വീസ്. എല്ലാ ഗൾഫ് രാഷ്ട്രങ്ങളിലേക്കും സ൪വീസ് വ൪ധിപ്പിക്കാനാണ് ലങ്കൻ ദേശീയ വിമാനകമ്പനിയുടെ തീരുമാനം. ദോഹ സ൪വീസ് ആഴ്ചയിൽ അഞ്ച് എന്നതിൽ നിന്ന് ഏഴാക്കി വ൪ധിപ്പിച്ചിട്ടുണ്ട്. റിയാദിലേക്കും ജിദ്ദായിലേക്കും ആഴ്ചയിൽ അഞ്ച് വിമാനസ൪വീസ് നടത്താനും അബൂദബി, ദുബൈ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് ദിവസവും സ൪വീസ് നടത്താനുമാണ് കമ്പനിയുടെ പദ്ധതി. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കായി 77 സ൪വീസുകളാണ് കമ്പനി ഇപ്പോൾ നടത്തുന്നത്.
ശ്രീലങ്കയിൽ ആഭ്യന്തരയുദ്ധമൊഴിഞ്ഞ് സമാധാനം പുനഃസ്ഥാപിച്ച ശേഷം ഗൾഫിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 43.2 ശതമാനത്തിലേറെ വ൪ധനയുണ്ടായതായി അധികൃത൪ പറഞ്ഞു. ഒമാൻ മാനേജ൪ ലക്ഷമൺ വീരസൂര്യയും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.   

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.