മസ്കത്തിലും ഖസബിലും മഴ

മസ്കത്ത്: മസ്കത്ത് ഗവ൪ണറേറ്റിലും, മുസന്തം ഗവ൪ണറേറ്റിലും ഇന്നലെ വിവിധയിടങ്ങളിൽ നേരിയതോതിൽ മഴ ലഭിച്ചു. മത്ര വിലായത്തിലെ ദാ൪സൈതിലും ഖസബ് വിലായത്തിലെ കംസാറിലുമാണ് മഴ പെയ്തത്. അടുത്തദിവസങ്ങളിൽ രാജ്യത്തിൻെറ ചില ഭാഗങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മറ്റിടങ്ങളിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിലും വുസ്ത ഗവ൪ണറേറ്റിൽ രാവിലെ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നും അധികൃത൪ മുന്നറിയിപ്പ് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.