കലാഭവന്‍ ഖത്തറില്‍ അഭിനയ ക്യാമ്പ്

ദോഹ: കലാഭവൻ ഖത്തറിൽ അഭിനയ ക്യാമ്പിന് തുടക്കമായി. ഇന്ത്യയിലെ വിവിധ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിലെ വിസിറ്റിംഗ് ഫാക്കൽറ്റിയായ എൻ.കെ സജീവ് ആണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. മൂന്ന് ബാച്ചുകളിലായി നൂറോളം വിദ്യാ൪ഥികൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. കുട്ടികളിലെ അഭിനയശേഷി കണ്ടെത്തുന്നതിനൊപ്പം അവരിലെ വ്യക്തിത്വ വികാസം കൂടി ലക്ഷ്യമിട്ടുള്ളതാണ് ക്യാമ്പ് എന്ന് കലാഭവൻ ഖത്ത൪ പ്രിൻസിപ്പൽ ജോൺ കുര്യൻ പറഞ്ഞു. ഡിജിറ്റൽ പെയ്ൻറിംഗ്, അനിമേഷൻ ആൻറ് ഫിലിം മേക്കിംഗ്, കോസ്റ്റ്യൂം ഡിസൈനിംഗ്, ഓ൪ണമെൻറൽ ഡിസൈനിംഗ്  കോഴ്സുകൾ കൂടി തുടങ്ങാൻ പദ്ധതിയുണ്ടെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ദക്ഷിണേന്ത്യയിലെ പ്രശസ്ത ചലച്ചിത്രസംവിധായകൻെറ നേതൃത്വലുള്ള സംഘത്തിന് കീഴിൽ ഫെബ്രുവരി മധ്യത്തോടെ കലാഭവനിൽ അഭിനയ ശിൽപശാല സംഘടിപ്പിക്കുമെന്നും പ്രിൻസിപ്പൽ  പറഞ്ഞു. സിനിമാ നി൪മാണത്തിൻെറ എല്ലാ അടിസ്ഥാന സൗകര്യങ്ങളോടെയുമായിരിക്കും ശിൽപശാല സംഘടിപ്പിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.