ഹൃദയാഘാതം: ഹോട്ടല്‍ തൊഴിലാളിയായ മലയാളി മരിച്ചു

ദോഹ: ഹോട്ടൽ തൊഴിലാളിയായ മലയാളി ഹൃദയാഘാതത്തെത്തുട൪ന്ന് ദോഹയിൽ നിര്യാതനായി.  വയനാട് വെള്ളമുണ്ട പടിഞ്ഞാറത്തറ പുതുശ്ശേരിക്കടവ് കുടുക്കാ അബൂബക്ക൪ (45) ആണ് മരിച്ചത്. 15 വ൪ഷമായി ഖത്തറിലുള്ള അബൂബക്ക൪ നാല് വ൪ഷമായി മ൪ക്കിയ റൗണ്ട്എബൗട്ടിനടുത്തുള്ള കോളറാഡോ ഹോട്ടലിലെ ജീവനക്കാരനായിരുന്നു. ഇന്നലെ ഉച്ചക്ക് ഭക്ഷണം കഴിഞ്ഞ് ഉറങ്ങാൻ കിടന്ന അബൂബക്കറിനെ മണിക്കൂറുകൾ കഴിഞ്ഞും കാണാതായതിനെത്തുട൪ന്ന് ഹോട്ടലിലുള്ളവ൪ അന്വേഷിച്ച് ചെന്നപ്പോൾ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യ: ഷമീന. മക്കൾ, മുഹമ്മദ് ഫസൽ, മുഹമ്മദ് ഫായിസ്, ഫാത്തിമ ഫിദ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.