ദോഹ: 12ാമത് അറബ് ഗെയിംസ് കൊടിയിറങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ മെഡൽ നിലയിൽ ഈജിപ്ത് ബഹുദൂരം മുന്നിൽ. കഴിഞ്ഞ ദിവസം രണ്ടാം സ്ഥാനം നഷ്ടപ്പെട്ട ഖത്ത൪ മൂന്നാം സ്ഥാനത്ത് തന്നെ തുടരുമ്പോൾ കൂടുതൽ സ്വ൪ണം നേടി തുനീഷ്യ രണ്ടാം സ്ഥാനം വൈിടാതെ നിൽക്കുന്നു.
ആതിഥേയരായ ഖത്തറിന് ഇന്നലെ രണ്ട് സ്വ൪ണവും മൂന്ന് വെള്ളിയും ആറ് വെങ്കലവും ലഭിച്ചപ്പോൾ തുനീഷ്യക്ക് എട്ട് സ്വ൪ണവും ഒമ്പത് വെള്ളിയും മൂന്ന് വെങ്കലവും ലഭിച്ചു. ഒന്നാം സ്ഥാനക്കാരായ ഈജിപ്ത് ഇന്നലെ ആറ് സ്വ൪ണവും ഏഴ് വെള്ളിയും പത്ത് വെങ്കലവും നേടി. ഈജിപ്തിന് 180ഉും തുനീഷ്യക്ക് 92ഉം ഖത്തറിന് 87ഉം മെഡലുകളാണുള്ളത്.
മെഡൽ നിലയിൽ സൗദി അറേബ്യയെ പിന്തള്ളി കുവൈത്ത് അഞ്ചാം സ്ഥാനം കൈയ്യടക്കി. കുവൈത്തിന് ഇന്നലെ മൂന്നും ബഹ്റൈന് ഒന്നും യു.എ.ഇക്ക് രണ്ടും സ്വ൪ണം ലഭിച്ചു. മെഡൽ നിലയിൽ കുവൈത്ത് (45 മെഡലുകൾ), സൗദി (36), ബഹറൈൻ (34), യു.എ.ഇ (25), ഒമാൻ (19) എന്നിവ യഥാക്രമം അഞ്ച്, ആറ്, എട്ട്, ഒമ്പത്, 12 എന്നീ സ്ഥാനങ്ങളിലാണ്.
കരാട്ടെയിൽ ജമാൽ ദലൂൽ അബ്ദുല്ലയും സെയ്ലിംഗിൽ രാജ്യത്തിൻെറ ടീമുമാണ് ഇന്നലെ ഖത്തറിന് വേണ്ടി സ്വ൪ണം നേടിയത്. പുരുഷൻമാരുടെ 200 മീറ്ററിൽ ഒഗ്നൂദ് ഫെമി സിയൂൻ, പുരുഷൻമാരുടെ 20 കിലോ മീറ്റ൪ നടത്തത്തിൽ മുഹമ്മദ് മബ്റൂഖ് സാലിഹ്, ക്യൂ സ്പോ൪ട്സിൽ അബ്ദുൽ മജീദ് ബഷ൪, ഷൂട്ടിംഗിൽ വനിതകളുടെ ടീം എന്നിവ൪ക്ക് വെള്ളിയും പുരുഷൻമാരുടെ ഷോട്ട്പുട്ടിൽ അൽ സുവൈദി ഖാലിദ്, ബോക്സിംഗിൽ അ൪ബാബി ഉസ്മാൻ, കരാട്ടെയിൽ അബ്ദുൽനാസി൪ ആദം, ഷൂട്ടിംഗിൽ അൽ റഫിയ അമൽ അഹ്മദ്, റസ്ലിംഗിൽ അൽ ഹനാതീം മുഹമ്മദ് എന്നിവ൪ക്ക് വെങ്കലവും ലഭിച്ചു.
പുരുഷൻമാരുടെ ഷോട്ട് പുട്ട്, വനിതകളുടെ ഡിസ്കസ് ത്രോ, വനിതകളുടെ ജാവലിൻ ത്രോ, കരാട്ടെ, നീന്തൽ, റസ്ലിംഗ് എന്നീ ഇനങ്ങളിൽ ഈജിപ്ത് സ്വ൪ണം നേടിയപ്പോൾ ഫെൻസിംഗ്, സെയ്ലിംഗ്, ഷൂട്ടിംഗ്, നീന്തൽ, റസ്ലിംഗ് എന്നീ ഇനങ്ങളിലായി ഏഴ് സ്വ൪ണം തുനീഷ്യക്ക് സ്വന്തമായി.
ഇന്ന് ഗറാഫ സ്പോ൪ട്സ് ക്ളബ്ബിൽ നടക്കുന്ന ഫുട്ബാൾ സെമിഫൈനലിൻെറ ആദ്യ കളിയിൽ ജോ൪ദാൻ കുവൈത്തിനെയും രണ്ടാമത്തെ കളിയിൽ ബഹ്റൈൻ ഫലസ്തീനെയും നേരിടും. ഈ മാസം 23നാണ് ഫൈനൽ. അറബ്ഗെയിംസ് ഫുട്ബാളിൽ രണ്ട് തവണ സ്വ൪ണം നേടിയ ഏക ടീമാണ് ജോ൪ദാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.