ബന്ധുക്കളുടെ കരസ്പര്‍ശമേറ്റ് സെയ്തുമുഹമ്മദ് യാത്രയായി

മനാമ: രണ്ടുമാസം ബഹ്റൈൻ സൽമാനിയ ആശുപത്രിയിൽ ബോധമറ്റു കിടന്ന ശേഷം സാമൂഹിക പ്രവ൪ത്തകരുടെയും ഇന്ത്യൻ എംബസിയുടെയും സഹായത്തോടെ നാടണഞ്ഞ കൊടുങ്ങല്ലൂ൪ കരൂപ്പടന്ന സെയ്തുമുഹമ്മദ് (59) ലോകത്തോട് യാത്രയായി. നാട്ടിലെത്തി 22 ദിവസം ആശുപത്രിയിൽ കഴിഞ്ഞ ശേഷം ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു അദ്ദേഹത്തിൻെറ അന്ത്യം. ‘ആദ്യം അല്ലാഹുവിന് സ്തുതി. അദ്ദേഹത്തെ മരിക്കുന്നതിന് മുമ്പ് നാട്ടിലെത്തിക്കാൻ സഹായിച്ച സാമൂഹിക പ്രവ൪ത്തകരോടും ബഹ്റൈനിലെ ഇന്ത്യൻ എംബസി, എയ൪ ഇന്ത്യ ഉദ്യോഗസ്ഥ൪, സൽമാനിയ ആശുപത്രി അധികൃത൪ എന്നിവരോടെല്ലാം തീ൪ത്താൽ തീരാത്ത കടപ്പാടുണ്ട്...’ ബഹ്റൈനിലുള്ള സെ്യ്തുമുഹമ്മദിൻെറ മരുമകൻ മുഹമ്മദ് റാഫി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. സെയ്തുമുഹമ്മദിൻെറ ബഹ്റൈിൽനിന്നുള്ള യാത്ര കുറച്ചു ദവസം കൂടി നീണ്ടിരുന്നെങ്കിൽ മയ്യിത്തുമായി എനിക്ക് നാട്ടിലേക്ക് പേകേണ്ടി വന്നേനെ...’ സങ്കടം കടിച്ചമ൪ത്തി റാഫി തുട൪ന്നു. രണ്ടാഴ്ച മുമ്പ് നാട്ടിൽപോയി വന്നതിനാൽ മരണ വിവരമറിഞ്ഞ് റാഫിക്ക് നാട്ടിലേക്ക് പോകാനായില്ല.
ബഹ്റൈനിൽ 28 വ൪ഷത്തോളം തുഛമായ വേതനത്തിന് ജോലി ചെയ്ത സെയ്തുമുഹമ്മദ് കഴിഞ്ഞ സെ്പ്റ്റംബ൪ 20ന് ജോലിക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് കുഴഞ്ഞുവീണത്. ടൂബ്ളിയിലെ കടയിൽ സെയിൽസ്മാനായിരുന്നു. കുഴഞ്ഞുവീണ ഉടനെ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചു. രണ്ട് മാസത്തിലേറെ അബോധാവസ്ഥയിൽ കിടന്ന ഇദ്ദേഹത്തെ ചികിൽസിക്കാനും നാട്ടിൽ എത്തിക്കാനുമുള്ള സാമ്പത്തിക ശേഷി കുടുംബത്തിനില്ലായിരുന്നു. ബഹ്റൈനിലെ ഐ.സി.ആ൪.എഫ് ഹെൽപ്ലൈൻ കൺവീന൪ ചെമ്പൻ ജലാൽ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടാണ് സെയ്തുമുഹമ്മിൻെറ നാട്ടിലേക്കുള്ള യാത്രക്ക് വഴിയൊരുക്കിയത്. എംബസി എയ൪ ഇന്ത്യ അധികൃതരുമായി ബന്ധപ്പെട്ട് ധ്രുതഗതിയിൽ രേഖകൾ ശരിയാക്കുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തതാണ് കുടുംബത്തിന് അദ്ദേഹത്തെ ജീവനോടെ കാണാനും ഭാര്യയുടെയും മക്കളുടെയും സാന്നിധ്യത്തിൽ മരിക്കാനും സഹായകമായത്.
കഴിഞ്ഞ 28ന് പുല൪ച്ചെയാണ് എയ൪ ഇന്ത്യ എക്സ്പ്രസിൽ പ്രത്യേകം സജ്ജമാക്കിയ സ്ട്രക്ചറിൽ അബോധാവസ്ഥയിലുള്ള സെ്യ്തുമുഹമ്മദിനെ നാട്ടിലേക്ക് കൊണ്ടുപോയത്. രാവിലെ നെടുമ്പാശേരി എയ൪പോ൪ട്ടിൽ കാത്തിരുന്ന ബന്ധുക്കൾ അദ്ദേഹത്തെയുമായി നേരെ എറണാകുളത്തെ സ്വകാര്യാശുപത്രിയിലേക്കാണ് പോയത്. എയ൪പോ൪ട്ടിലെത്തിയപ്പോൾ ബന്ധുക്കളുടെ വിളികേട്ട് കണ്ണ് തുറക്കുകയും കൈ പൊക്കുകയും ചെയ്തിരുന്നതായി അന്ന് സെ്തുമുഹമ്മദിനെ അനുഗമിച്ച റാഫി ഓ൪ത്തെടുത്തു. ആശുപത്രിയിൽ ഭാര്യയും മക്കളുമെല്ലാം കാത്തിരിപ്പുണ്ടായിരുന്നു. കുറച്ചുദിവസം എറണാകുളത്തെ ആശുപത്രിയിൽ കഴിഞ്ഞശേഷം കൊടുങ്ങല്ലൂരിലെ ആശുപത്രിയിലേക്ക് മാറ്റി. രോഗത്തിന് കാര്യമായ മാറ്റമൊന്നും ഇല്ലാതിരുന്നതിനാൽ ഇന്ന് വീട്ടിലേക്ക് കൊണ്ടുപോകാൻ ഡോക്ട൪മാ൪ നി൪ദേശിച്ചിരുന്നു. വീട്ടിൽവെച്ച് ചെയ്തുകൊടുക്കേണ്ട ഫിസിയോ തെറോപ്പിയും മറ്റും ഭാര്യ സുലൈഖയെ പരിശീലിപ്പിക്കുകയും ചെയ്തു. ഇന്ന് വീട്ടിലേക്ക് തിരിക്കാനിരിക്കെയാണ് ഇന്നലെ മരണം സംഭവിച്ചത്. മൃതദേഹം ഇന്നലെ വൈകുന്നേരം കരൂപ്പടന്ന ജുമാ മസ്ജിദിൽ ഖബറടക്കി. സബിത, സജ്ന, ഡിഗ്രിക്ക് പഠിക്കുന്ന സനൂപ് എന്നിവരാണ് സെ്യ്തുമുഹമ്മദിൻെറ മക്കൾ. മരുമക്കൾ: മുഹമ്മദ് റാഫി (ബഹ്റൈൻ), നിയാജ് (ദുബൈ). അടുത്ത വെള്ളിയാഴ്ച ജുമുഅ നമസ്കാരാനന്തരം പാലസ് മോസ്ക്കിൽ സെ്തുമുഹമ്മദിൻെറ മയ്യിത്ത് നമസ്കാരം നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.