ജി.സി.സി രാഷ്ട്രങ്ങള്‍ ഐക്യപ്പെടണം -ഹമദ് രാജാവ്

മനാമ: സ്നേഹ സഹായത്തിലൂന്നിയ സുരക്ഷാ ജീവിതം ഉറപ്പാക്കുന്നതിനാണ് ബഹ്റൈൻ ശ്രമിക്കുന്നതെന്ന് ഭരണാധികാരി കിങ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പ്രസ്താവിച്ചു. ജി.സി.സി ഉച്ചകോടിക്കായി ഇന്നലെ റിയാദിലെത്തിയ അദ്ദേഹം സൗദി ഭരണാധികാരി അബ്ദുല്ല രാജാവുമായി കൂടിക്കാഴ്ച്ച നടത്തുകയായിരുന്നു. ജി.സി.സി രാജ്യങ്ങളുടെ ഐക്യവും പരസ്പര സഹകരണവും വഴി മേഖലയിൽ സുരക്ഷയും സമാധാനവും ഉറപ്പാക്കാൻ സാധിക്കും. ഐക്യ ഗൾഫ് എന്ന ആശയം ഉയ൪ത്തിപ്പിടിച്ചുള്ള മുന്നേറ്റം ഭാസുരമായ ഭാവിയിലേക്ക് നമ്മെ നയിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.  
ജി.സി.സി രാജ്യങ്ങളിലെ ജനതയുടെ ആഗ്രഹവും അഭിലാഷങ്ങളും പൂ൪ത്തീകരിക്കുന്നതിന് വേണ്ടി ഐക്യത്തോടെ നിലകൊള്ളാൻ കഴിയേണ്ടതുണ്ട്. പ്രതാപവും ഐശ്വര്യവും നിറഞ്ഞ നല്ല നാളേക്ക് വേണ്ടി ആത്മാ൪ഥമായി മുന്നോട്ട് പോകാൻ അല്ലാഹു അനുഗ്രഹിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
റിയാദിലെത്തിയ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഇന്നലെ യു.എ.ഇ വൈസ് പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മഖ്തൂമുമായി കൂടിക്കാഴ്ച നടത്തി. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻെറ ആശംസ വൈസ് പ്രസിഡൻറ് ബഹ്റൈൻ രാജാവിനെ അറിയിച്ചു. ഇരു രാഷ്ട്രങ്ങളുടെയും ചരിത്ര ബന്ധങ്ങൾ അയവിറക്കിയ ഇരുവരും ജി.സി.സി ഉച്ചകോടിയുടെ അജണ്ടയും ച൪ച്ച ചെയ്തു. രാജാവ് താമസിക്കുന്ന ദാരിയ പാലസിലായിരുന്നു കൂടിക്കാഴ്ച. ഇന്നലെ രാത്രി സൗദി രാജാവ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ആൽ സൗദിൻെറ ആതിഥ്യം സ്വീകരിച്ച് ഡിന്നറിലും രാജാവ് പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.