സഹകരണത്തില്‍നിന്ന് ഐക്യത്തിലേക്കുള്ള സന്ദേശവുമായി അബ്ദുല്ല രാജാവ്

റിയാദ്: ആറ് ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സാഹചര്യത്തിൻെറ താൽപര്യം ഉൾക്കൊണ്ട് ഐക്യപ്പെടണമെന്ന് സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് ആഹ്വാനം ചെയ്തു. സഹകരണത്തിൻെറ ഘട്ടം പിന്നിട്ട് ഏക രാജ്യം പോലെ ഐക്യപ്പെട്ട് മുന്നേറേണ്ട സാഹചര്യമാണ് ഗൾഫ് രാജ്യങ്ങൾക്കുള്ളതെന്ന് അബ്ദുല്ല രാജാവ് പറഞ്ഞു.
സൗദിയുടെ പൗരാണിക തലസ്ഥാനമായ ദറഇയ്യയിലെ കൊട്ടാരത്തിൽ ഇന്നലെ ആരംഭിച്ച 32ാമത് ജി.സി.സി ഉച്ചകോടിയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1981ൽ നിലവിൽ വന്ന ജി.സി.സി കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് സഹകരണത്തിൻെറ പാതയിലാണ് സഞ്ചരിച്ചത്. ചരിത്രവും അനുഭവവും നമ്മുടെ മുമ്പിലുണ്ട്. മേഖലയിലെ മാറ്റങ്ങൾ നിരീക്ഷിക്കുമ്പോൾ, ഗൾഫ് രാജ്യങ്ങൾ നിലവിലെ  അവസ്ഥയിൽ തൃപ്തിപ്പെട്ട് സഹകരണത്തിൻെറ മാത്രം പാത പിന്തുടരലല്ല ഉത്തമ നിലപാട്. യാത്രസാംഘത്തിൻെറ അവസാനത്തിലായിരിക്കും അത്തരം നിലപാട് എടുക്കുന്നവുടെ സ്ഥാനം. നഷ്ടം ഏറ്റുവാങ്ങാൻ അവ൪ തയാറാവേണ്ടി വരും.
ഉച്ചകോടിക്കായി ഇന്നലെ ഉച്ചക്ക് ശേഷം റിയാദ് എയ൪ബേസ് വിമാനത്താവളത്തിൽ എത്തിച്ചേ൪ന്ന രാഷ്ട്ര നേതാക്കളെ അബ്ദുല്ല രാജാവും സംഘവും ചേ൪ന്ന് സ്വീകരിച്ചു. ദറഇയ്യ കൊട്ടാരത്തിൽ തന്നെയാണ് ജി.സി.സി നേതാക്കൾക്കുള്ള വിശ്രമവും ഒരുക്കിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.